സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ എ.സി ബസുകളാക്കി മാറ്റുന്ന നടപടികള്‍ ആരംഭിച്ച് കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസുകളാണ് എ.സി ബസുകളാക്കി പരിവര്‍ത്തനം ചെയ്യുന്നത്. വേനല്‍ ചൂടില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ആശ്വാസമേകുന്നതാകും നടപടി.
ഇത്തരത്തില്‍ പരിവര്‍ത്തനം ചെയ്ത ആദ്യത്തെ സൂപ്പർഫാസ്റ്റ് എ.സി ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിലാണ് സര്‍വീസ് നടത്തുന്നത്. കെ.എസ്.ആർ.ടി.സി യുടെ ചാലക്കുടി വർക്ക്‌ഷോപ്പിലാണ് ബസില്‍ എ.സി സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തത്.
തിരുവനന്തപുരം തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്ന് രാവിലെ 8 മണിക്ക് ആരംഭിക്കുന്ന സർവീസ് കൊല്ലം, കായംകുളം, ആലപ്പുഴ, വൈറ്റില വഴി ഉച്ചയ്ക്ക് 1.30 ന് എറണാകുളം ബസ് സ്റ്റേഷനിൽ എത്തിച്ചേരും. ദിവസവും സര്‍വീസ് ഉണ്ടായിരിക്കും. വൈകിട്ട് 4.15 ന് എറണാകുളം ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് രാത്രി 9.45 ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
ലോ ഫ്ലോര്‍ എ.സി ബസുകളേക്കാള്‍ നിരക്ക് കുറവായിരിക്കും ഇതില്‍. സൂപ്പർഫാസ്റ്റ് ബസ് നിരക്കിനേക്കാൾ 10 ശതമാനം കൂടുതലാണ് എ.സി ബസിന് ഈടാക്കുന്നത്. എ.സി സംവിധാനത്തെക്കുറിച്ച് യാത്രക്കാര്‍ക്ക് മികച്ച അഭിപ്രായമാണ് ഉളളതെന്ന് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥര്‍ പറയുന്നു.
ഈ സര്‍വീസിന് നല്ല കളക്ഷന്‍ ലഭിക്കുകയാണെങ്കില്‍ കൂടുതല്‍ ബസുകള്‍ എ.സി കളാക്കി മാറ്റുന്നതാണ്. 40 സ്വിഫ്റ്റ് സൂപ്പർക്ലാസ് ബസുകളിൽ എ.സി സംവിധാനം ഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു ബസ് എ.സി യാക്കി മാറ്റുന്നതിന് കെഎസ്ആർടിസിക്ക് ഏകദേശം 6 ലക്ഷം രൂപയാണ് ചെലവ്. കോര്‍പ്പറേഷന് ഇതില്‍ നിന്ന് ലാഭം ഉണ്ടാകണമെങ്കില്‍ ബസുകൾ പൂർണ്ണ ശേഷിയിൽ ഓടേണ്ടതുണ്ട്.
KSRTC transforms Swift Superfast buses into AC coaches to provide comfort during summer travel.
Read DhanamOnline in English
Subscribe to Dhanam Magazine