News & Views

വനിതാ ശാക്തീകരണത്തിന് കെ- വിന്‍സ്; കേരള സ്റ്റാര്‍ട്ടപ് മിഷന്‍ അപേക്ഷ ക്ഷണിച്ചു

Dhanam News Desk

തൊഴില്‍ പരിചയമുള്ള ബിരുദധാരികളായ വനിതകള്‍ക്കു വേണ്ടി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ നടത്തിവരുന്ന വനിതാ ശാക്തീകരണ പരിപാടിയായ കേരള വുമണ്‍ ഇന്‍ നാനോ-സ്റ്റാര്‍ട്ടപ്പ്‌സ് 2.0 (കെ- വിന്‍സ്) ന്റെ രണ്ടാം ലക്കത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ താല്‍ക്കാലിക ജോലികള്‍ക്ക് സാധ്യത വര്‍ധിച്ച സാഹചര്യം ഉപയോഗപ്പെടുത്താന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ലക്ഷ്യമിടുന്നു.

ഐടി, സെയില്‍സ്-മാര്‍ക്കറ്റിങ്, ഫിനാന്‍സ്, ഗ്രാഫിക് ഡിസൈനിങ്, എച്ച് ആര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആറു മാസം മുമ്പ് ആരംഭിച്ച കെ വിന്‍സ് പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ അറിയിച്ചു. ഫ്രീലാന്‍സ് ജോലികള്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള ഏകാംഗ സംരംഭങ്ങളാണ് നാനോ സ്റ്റാര്‍ട്ടപ്പുകള്‍. ചെയ്തുകൊണ്ടിരിക്കുന്ന ജോലികളില്‍നിന്ന് താല്‍ക്കാലികമായി വിട്ടു നില്‍ക്കുന്നവര്‍ക്ക് പ്രവര്‍ത്തന മികവിനനുസരിച്ച് ഫ്രീലാന്‍സ് ജോലി ലഭിക്കും.

കെ-വിന്‍സിന്റെ ആദ്യ ലക്കത്തില്‍ സംസ്ഥാനത്തുനിന്നുള്ള 200 ല്‍ പരം വനിതകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.താല്‍പ്പര്യമുള്ളവര്‍് 26നു മുമ്പ് https://startupmission.in/k-wins വഴി അപേക്ഷിക്കണമെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ അഭ്യര്‍ത്ഥിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT