News & Views

സംരംഭകര്‍ക്ക് വഴികാട്ടിയായി ടൈകോണ്‍ 2025; സംരംഭക കണ്‍വെന്‍ഷന്‍ നവംബര്‍ 21,22 തീയതികളില്‍ കുമരകത്ത്

നവംബര്‍ 21ന് നടക്കുന്ന ഉദ്ഘാടന സെഷനില്‍ കാവിന്‍കെയറിന്റെ സ്ഥാപകനും ചെയര്‍മാനുമായ സി.കെ. രംഗനാഥന്‍ മുഖ്യപ്രഭാഷണം നടത്തും

Dhanam News Desk

കേരളത്തിലെ ഏറ്റവും വലിയ എന്റര്‍പ്രണേഴ്‌സ് കണ്‍വെഷന്‍ഷനുകളിലൊന്നായ ടൈകോണ്‍ കേരള 2025ന് കുമരകം ഒരുങ്ങുന്നു. നവംബര്‍ 21,22 തീയതികളിലാണ് സംരംഭകരുടെ സ്വപ്‌നസംഗമം നടക്കുന്നത് കുമരകം ദി സൂരിയാണ് വേദി. സെലിബ്രേറ്റിംഗ് എന്റര്‍പ്രണര്‍ഷിപ്പ് എന്ന ടാഗ്‌ലൈനില്‍ നടത്തപ്പെടുന്ന സമ്മേളനത്തില്‍ പ്രമുഖ വ്യവസായികള്‍, മാനേജ്‌മെന്റ് വിദഗ്ധര്‍, നിക്ഷേപകര്‍, മെന്റര്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.

സംരംഭകത്വത്തിലേക്ക് ഇറങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ചൊരു വേദിയാണിത്. ബിസിനസ് ലോകത്ത് വിജയങ്ങള്‍ സ്വന്തമാക്കിയ പ്രഗത്ഭര്‍ക്ക് മുന്നില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് അവരുടെ നൂതന ബിസിനസ് ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരവും ടൈക്കോണ്‍ 2025 തുറന്നിടുന്നു.

പിച്ച്‌ബേ സെഷന് നേതൃത്വം നല്കുന്നത് ഐബിഎസ് ഗ്രൂപ്പ് സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ മാത്യൂസാണ്. നിര്‍മിത ബുദ്ധി, കാലാവസ്ഥ സാങ്കേതികവിദ്യ, ആരോഗ്യ സംരംക്ഷണം, മൊബിലിറ്റി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരെ ഈ വര്‍ഷത്തെ ടൈക്കോണ്‍ പ്രത്യേകമായി ലക്ഷ്യമിടുന്നുണ്ട്.

ടൈ കേരള അവാര്‍ഡ്

നവംബര്‍ 21ന് നടക്കുന്ന ഉദ്ഘാടന സെഷനില്‍ ഇന്ത്യയിലെ മുന്‍നിര എഫ്എംസിജി ബ്രാന്‍ഡായ കാവിന്‍കെയറിന്റെ സ്ഥാപകനും ചെയര്‍മാനുമായ സി.കെ. രംഗനാഥന്‍ മുഖ്യപ്രഭാഷണം നടത്തും. ടൈകോണ്‍ വഴി സംസ്ഥാനത്തെ യുവസംരംഭകരെ അതിനൂതന ഡിജിറ്റല്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും ആഗോളതലത്തില്‍ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും ശരിയായ നെറ്റ്വര്‍ക്കുകള്‍ കണ്ടെത്തുവാനും അവസരമൊരുക്കുമെന്ന് ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു.

നിര്‍മ്മിത ബുദ്ധി, കാലാവസ്ഥാ സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, നിര്‍മ്മാണം, മൊബിലിറ്റി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരെ ഈ വര്‍ഷത്തെ ടൈക്കോണ്‍ പ്രത്യേകം ലക്ഷ്യമിടുന്നതായി ടൈ കേരള വൈസ് പ്രസിഡന്റും ടൈകോണ്‍ കേരള 2025 ചെയറുമായ ഡോ. ജീമോന്‍ കോര പറഞ്ഞു.

സമ്മേളനത്തിന്റെ ഭാഗമായി ടൈ കേരള അവാര്‍ഡ് ദാന ചടങ്ങും നടക്കും. സംസ്ഥാനത്തെ സംരംഭകത്വ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഏഴ് വിഭാഗങ്ങളിലായാണ് അവാര്‍ഡ്.

സംരംഭകര്‍ക്കായി പിച്ച് ബേ സെഷന്‍

നിക്ഷേപകരും, വ്യവസായ പ്രമുഖരുമടങ്ങുന്ന സംഘം നവംബര്‍ 21, 22 തിയതികളിലായി നടക്കുന്ന സംരംഭക സമ്മേളനത്തില്‍ പിച്ച് ബേ സെഷന് നേതൃത്വം നല്‍കും. ഐബിഎസ് ഗ്രൂപ്പ് സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ. മാത്യൂസ്; ഗ്രൂപ്പ് മീരാന്‍ ചെയര്‍മാനും സിഇഒയുമായ നവാസ് എം. മീരാന്‍; സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ അജു ജേക്കബ്; നെസ്റ്റ് ഡിജിറ്റല്‍ സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ നസ്‌നീന്‍ ജഹാംഗീര്‍; എംഎന്‍ ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ അജിത് മൂപ്പന്‍; വെസ്റ്റേണ്‍ ഇന്ത്യ കാഷ്യൂ കമ്പനി പ്രസിഡന്റ് ഹരി കൃഷ്ണന്‍ നായര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് ജൂറി. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി tieconkerala.org

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT