കുറിച്ചിയില്‍ ആയുര്‍വേദ ഡയറക്ടര്‍ ഡോ. ജിതിന്‍ ജെ. കുറിച്ചിയില്‍ സംസാരിക്കുന്നു. വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്) ശ്രീനാഥ് തുളസീധരന്‍, ഡയറക്ടര്‍ ഡോ. അമ്മു മാത്യു, വൈസ് പ്രസിഡന്റ് (ഓപ്പറേഷന്‍സ്) ഷാജി ഇ.കെ എന്നിവര്‍ പത്രസമ്മേളനത്തില്‍. 
News & Views

₹250 കോടിയുടെ 'ആയുര്‍ടെക്' പദ്ധതിയുമായി കുറിച്ചിയില്‍ ആയുര്‍വേദ; കേരളത്തില്‍ 500 പേര്‍ക്ക് തൊഴിലവസരം

പദ്ധതിയുടെ ആദ്യഘട്ടം ഇടുക്കിയിലെ കരിമ്പനില്‍ ഇതിനകം ആരംഭിച്ചു

Dhanam News Desk

കേരളത്തെ ആഗോളതലത്തില്‍ പ്രതിരോധ ആരോഗ്യപരിപാലനത്തിന്റെയും ഉന്നതനിലവാരമുള്ള വെല്‍നസ് ടൂറിസത്തിന്റെയും കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ട്, കുറിച്ചിയില്‍ ആയുര്‍വേദ 250 കോടി രൂപയുടെ 'ആയുര്‍ടെക്' പദ്ധതി പ്രഖ്യാപിച്ചു. കേരളത്തിന്റെ പരമ്പരാഗത ആയുര്‍വേദ പൈതൃകത്തെ അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച്, രോഗങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാനും പ്രതിരോധിക്കാനും കഴിയുന്ന നൂതനമായ പദ്ധതിയാണിത്. പദ്ധതിയുടെ ആദ്യഘട്ടം ഇടുക്കിയിലെ കരിമ്പനില്‍ ഇതിനകം ആരംഭിച്ചു.

മൂന്ന് ഘട്ടങ്ങളിലായാണ് 250 കോടി രൂപയുടെ നിക്ഷേപം നടപ്പിലാക്കുന്നത്. ഇതില്‍ എഐ അധിഷ്ഠിത ആയുര്‍ടെക് & വെല്‍നസ് ഡെസ്റ്റിനേഷന്‍, 'വര്‍ക്ക് ഫ്രം നേച്ചര്‍' റെസിഡന്‍ഷ്യല്‍ സൗകര്യങ്ങള്‍, അത്യാധുനിക മരുന്ന് നിര്‍മ്മാണ യൂണിറ്റ് എന്നിവ ഉള്‍പ്പെടുന്നു. ആരോഗ്യ മേഖല, സാങ്കേതികവിദ്യ, ഹോസ്പിറ്റാലിറ്റി, നിര്‍മ്മാണ മേഖല തുടങ്ങി വിവിധ വിഭാഗങ്ങളിലായി 500 ഓളം പുതിയ തൊഴിലവസരങ്ങള്‍ ഈ പദ്ധതി വഴി സൃഷ്ടിക്കപ്പെടും.

എഐ അധിഷ്ഠിതമായ മുന്‍കൂട്ടിയുള്ള രോഗനിര്‍ണ്ണയവും ആയുര്‍വേദത്തിലെ അറിവും സംയോജിപ്പിച്ച്, വിട്ടുമാറാത്ത വേദനകള്‍ക്കും ജീവിതശൈലീ രോഗങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് കുറിച്ചിയില്‍ ആയുര്‍വേദ ഡയറക്ടര്‍ ഡോ. ജിതിന്‍ ജെ. കുറിച്ചിയില്‍ വ്യക്തമാക്കി.

സ്ഥാപനത്തിലെത്തുന്നവര്‍ക്ക് 24/7 ധരിക്കാവുന്ന ഹെല്‍ത്ത് ട്രാക്കിംഗ് സംവിധാനവും, 15,000 മുതല്‍ 20,000 വരെ രോഗാവസ്ഥകളുമായി ബന്ധപ്പെട്ട 1.3 ദശലക്ഷത്തിലധികം വ്യത്യസ്ത പാറ്റേണുകള്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിശകലനം ചെയ്യുവാനും കഴിയും.

കുറിച്ചിയില്‍ ആയുര്‍വേദ ഡയറക്ടര്‍മാരായ ഡോ. ജിതിന്‍ ജെ. കുറിച്ചിയില്‍, ഡോ. അമ്മു മാത്യു, വൈസ് പ്രസിഡന്റ് (ഓപ്പറേഷന്‍സ്) ഷാജി ഇ.കെ, വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്) ശ്രീനാഥ് തുളസീധരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Kurichiyil Ayurveda launches a ₹250-crore AI-powered “AyurTech” wellness project in Kerala, aiming to boost preventive healthcare, wellness tourism, and create 500 jobs

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT