News & Views

ബിസിനസിനെ ബ്രാന്‍ഡാക്കി വളര്‍ത്തുന്നതില്‍ മികവ് പുലര്‍ത്തുന്ന ലാ മെറോ ലൈഫ്‌സ്‌റ്റൈല്‍

ഒരു ബ്രാന്‍ഡ് രൂപീകരിക്കുന്നതു മുതല്‍ അതിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായതെല്ലാം നല്‍കുകയും സുസ്ഥിര വികസനത്തിനുള്ള അവസരമൊരുക്കുകയും ചെയ്യുകയാണ് ലാ മെറോ ലൈഫ് ‌സ്‌റ്റൈല്‍

Dhanam News Desk

ഒരു ബ്രാന്‍ഡ് ഉയര്‍ന്നുവരാന്‍ മികച്ച ഉല്‍പ്പന്നമോ സേവനമോ മാത്രം മതിയാവില്ല. അതിനെ എങ്ങനെ അവതരിപ്പിക്കുന്നു, വിപണനം ചെയ്യുന്നു തുടങ്ങി നിരവധി കാര്യങ്ങള്‍ അറിയാനുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി കേരളത്തില്‍ ഇത്തരത്തില്‍ ബ്രാന്‍ഡ് സൃഷ്ടിക്കുന്നതിലും ബിസിനസ് വളര്‍ത്തുന്നതിലും ശ്രദ്ധിച്ചുവരുന്ന ഒരു സ്ഥാപനമുണ്ട്, ലാ മെറോ ലൈഫ്‌സ്‌റ്റൈല്‍ എല്‍.എല്‍.പി. എറണാകുളം ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാ മെറോ ലൈഫ് സ്‌റ്റൈല്‍ ഒരു ബിസിനസിന് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരികയും വ്യത്യസ്തമായ രീതികളില്‍ നിക്ഷേപകരെ സഹായിക്കുകയുംചെയ്യുന്നു.

ഒരു കമ്പനി രൂപീകരിക്കുന്നതു മുതല്‍ അതിന്റെ പേര്, ലോഗോ, ട്രേഡ്മാര്‍ക്ക് പേറ്റന്റ്, ബ്രാന്‍ഡ് ബില്‍ഡിംഗ്, അഡ്വര്‍ട്ടൈസിംഗ്, മാര്‍ക്കറ്റിംഗ് തുടങ്ങി 360 ഡിഗ്രി സേവനങ്ങളുമായി ശ്രദ്ധ നേടുകയാണ് ഈ സ്ഥാപനം. ബിസിനസിന്റെ വളര്‍ച്ചയ്ക്ക് അതാതു സമയത്ത് വേണ്ടത് എന്തെന്ന് മനസിലാക്കി അതനുസരിച്ചുള്ള പ്ലാന്‍ തയാറാക്കി സമയബന്ധിതമായി നടപ്പിലാക്കുകയാണ് ലാ മെറോ ലൈഫ്‌സ്‌റ്റൈല്‍ ചെയ്യുന്നത്. സമ്പൂര്‍ണ ബ്രാന്‍ഡിംഗ് സൊല്യൂഷന് പുറമെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, മീഡിയ പ്രൊഡക്ഷന്‍സ്, സെലിബ്രറ്റി മാനേജ്‌മെന്റ്, ഇവന്റ്‌സ് തുടങ്ങിയ സേവനങ്ങളും നല്‍കി വരുന്നു.

ധാര്‍മികതയിലൂന്നിയുളള സേവനം

കൃത്യമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് ലാ മെറോ പ്രവര്‍ത്തിക്കുന്നത്. സമൂഹത്തിന് ദോഷകരമാകാത്ത, എന്നാല്‍ സുസ്ഥിര വികസനത്തിന് ഉതകുന്ന പരിസ്ഥിതി സൗഹൃദങ്ങളായ സംരംഭങ്ങള്‍ക്കാണ് കമ്പനി മുന്‍തൂക്കം നല്‍കുന്നത്. വയനാട്ടിലെ ഗ്രീന്‍ഹോപ്പര്‍ പോലുള്ള പരിസ്ഥിതി സൗഹൃദ ബ്രാന്‍ഡുകള്‍ ലാ മെറോയുടെ സേവനം തേടുന്നുണ്ട്. സാധ്യതയുള്ള ഉല്‍പ്പന്നം, സേവനം എന്നിവ വിപണിയില്‍ ഗവേഷണം നടത്തി കണ്ടെത്തുകയും അത് വിപണിയില്‍ എത്തിക്കുന്നതിനും ശരിയായി വിപണനം നടത്തുന്നതിനുമുള്ള സഹായങ്ങളും കമ്പനി നല്‍കുന്നു.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക്

സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ഉയര്‍ന്നു വരുന്നതിനുള്ള സേവനങ്ങളും ലാ മെറോ നല്‍കിവരുന്നുണ്ട്. അവയുടെ ഇന്‍വെസ്റ്റ്‌മെന്റ് പാറ്റേണ്‍ തയാറാക്കുകയും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. ആവശ്യമായ മാര്‍ക്കറ്റിംഗ് സേവനങ്ങളും ഇതോടൊപ്പം നല്‍കുന്നുണ്ട്. സുസ്ഥിരമായ ബിസിനസ് മാതൃക അവതരിപ്പിക്കുന്ന എന്‍ജിഒകള്‍ക്ക് കുറഞ്ഞ ചെലവില്‍ സേവനങ്ങള്‍ നല്‍കുന്നു എന്നതാണ് ലാ മെറോയുടെ മറ്റൊരു പ്രത്യേകത. പ്ലാസ്റ്റിക് റീ സൈക്ലിംഗ് പ്രോജക്റ്റുകള്‍ക്കുള്‍പ്പടെ കമ്പനി ഇപ്പോള്‍ സേവനം നല്‍കുന്നുണ്ട്.

ഇവന്റ് മാനേജ്‌മെന്റ്

കോര്‍പ്പറേറ്റ് ഇവന്റ് മാനേജ്‌മെന്റ് സേവനങ്ങളും ലാ മെറോ ചെയ്തുവരുന്നുണ്ട്. ഇവന്റ് ഡിസൈന്‍, പ്ലാനിംഗ്, ഇവന്റ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ്& ബ്രാന്‍ഡിംഗ്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ഹോസ്റ്റിംഗ്, സ്റ്റേജ് ഒരുക്കല്‍, ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് തുടങ്ങിയ കാര്യങ്ങളെല്ലാം ലാ മെറോയിലൂടെ ലഭിക്കുന്നു.

ബിസിനസ് ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാം (BTP)

പല സംരംഭങ്ങള്‍ക്കും അവസരങ്ങളുണ്ടായിട്ടും ഉദ്ദേശിച്ച രീതിയിലുള്ള നേട്ടം കരസ്ഥമാക്കാന്‍ കഴിയാതെ പോകുന്നുണ്ട്. ദിനംപ്രതി വികസിച്ചു വരുന്ന കാലത്തിനൊപ്പം തന്റെ ആശയങ്ങളെ രൂപപ്പെടുത്തുന്നവരാണ് സംരംഭക മേഖലയില്‍ എല്ലാ കാലത്തും വിജയം നേടിയിട്ടുള്ളത്. ജനങ്ങളുടെ ആവശ്യമറിഞ്ഞ് ജനങ്ങള്‍ ആഗ്രഹിക്കുന്ന സേവനം നല്‍കുന്നവര്‍ എല്ലാ കാലത്തും മുന്നേറിക്കൊണ്ടേയിരിക്കും. നിലവിലുള്ള സംരംഭത്തെ ബിസിനസ് ഓഡിറ്റിംഗിലൂടെ മനസിലാക്കുകയും ക്രിയാത്മകമായ മാറ്റങ്ങളിലൂടെ നിക്ഷേപകന്റെ ലക്ഷ്യങ്ങളെ പ്രാവര്‍ത്തികമാക്കുകയുമാണ് ബിടിപിയിലൂടെ ലാ മേറോ ലൈഫ്‌സ്‌റ്റൈല്‍ ലക്ഷ്യമിടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT