News & Views

ലോഡ് ഷെഡിംഗ് ഉടനില്ല; തുലാവര്‍ഷത്തില്‍ പ്രതീക്ഷ

Babu Kadalikad

പ്രധാന അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ കാല്‍ ഭാഗം പോലും വെള്ളമില്ലെങ്കിലും സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് തല്‍ക്കാലം ഉണ്ടാകില്ലെന്ന് കെഎസ്ഇബി. കാലവർഷം പിണങ്ങിനില്‍ക്കവേ തുലാവര്‍ഷം വരെ കാത്തിരിക്കാനാണ് തീരുമാനം.അടുത്ത ആഴ്ചയോടെ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നുമുണ്ട്.

ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ സംഭരണശേഷിയുടെ 20 ശതമാനം മാത്രം വെള്ളമേയുള്ളൂ. ജലവൈദ്യുതി പദ്ധതികളിലെ ഉത്പാദനം വളരെ കുറഞ്ഞ നിലയിലാണ്. പുറത്തുനിന്ന് കിട്ടാവുന്നത്ര വൈദ്യുതി കൊണ്ടുവരുമെന്നു കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള പറഞ്ഞു. സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗത്തില്‍ 30 ശതമാനത്തില്‍ താഴെ മാത്രമാണ് ജലവൈദ്യതി പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്. ബാക്കി ആവശ്യത്തിനായി

കേന്ദ്ര നിലയങ്ങളും പവര്‍ എക്‌സ്‌ചേഞ്ചും പ്രയോജനപ്പെടുത്തുന്നു.

തുലാവര്‍ഷം കൂടി വലിയിരുത്തിയ ശേഷം ലോഡ് ഷെഡിംഗിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും. കാലവര്‍ഷം പകുതി പിന്നിടുമ്പോള്‍ ഇതുവരെ 32 ശതമാനം മഴ കുറവാണ് സംസ്ഥാനത്തു രേഖപ്പെടുത്തിയിട്ടുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT