തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ നല്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. 2020ല്‍ എല്‍ഡിഎഫിന്റെ മിന്നുന്ന വിജയത്തില്‍ പിന്നില്‍ പോയ യുഡിഎഫ് തിരിച്ചുവരുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎയ്ക്കാണ് നേരിയ മേല്‍ക്കൈ.
മൂന്നു കോര്‍പറേഷനുകളില്‍ യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു. കൊച്ചി കോര്‍പറേഷനില്‍ മിന്നും വിജയത്തോടെ യുഡിഎഫ് ഭരണം തിരിച്ചു പിടിച്ചു. മലബാര്‍ മേഖലയില്‍ വലിയ തോതില്‍ നേട്ടം കൊയ്യാന്‍ യുഡിഎഫിന് സാധിച്ചു.
ആറുമാസങ്ങള്‍ക്കകം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പോരാട്ടത്തില്‍ മികച്ച പ്രകടനം നടത്താനായത് യുഡിഎഫിനെ സംബന്ധിച്ച് ആശ്വാസം പകരുന്നതാണ്.
അവസാനം വിവരം കിട്ടുമ്പോള്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി 34 സീറ്റുമായി മുന്നിലാണ്. നിലവില്‍ കോര്‍പറേഷന്‍ ഭരിക്കുന്ന എല്‍ഡിഎഫിന് 20 സീറ്റുകളിലാണ് മേല്‍ക്കൈ. യുഡിഎഫ് 16 സീറ്റുകളുമായി മികച്ച തിരിച്ചുവരവ് നടത്തി. മിക്ക വാര്‍ഡുകളിലും ത്രികോണ മത്സരം നടന്നത് എന്‍ഡിഎയ്ക്ക് അനുകൂലമാകുന്നതും കണ്ടു.
അഞ്ചുവര്‍ഷം ഭരണത്തില്‍ നിന്ന് മാറിനിന്ന കൊച്ചി കോര്‍പറേഷനില്‍ ശക്തമായ തിരിച്ചുവരവാണ് യുഡിഎഫ് നടത്തിയത്. നിലവില്‍ 40ലേറെ സീറ്റുകളില്‍ അവര്‍ ലീഡ് ചെയ്യുകയോ വിജയിക്കുകയോ ചെയ്തിട്ടുണ്ട്. തൃശൂരിലും കണ്ണൂരിലും തിരിച്ചുവരാനും യുഡിഎഫിന് സാധിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine