News & Views

രണ്ടാഴ്ച കൂടെ ലോക്ഡൗണ്‍ തുടരാന്‍ ധാരണ; ചിലയിടങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയേക്കും

Dhanam News Desk

രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടെ തുടരാന്‍ ധാരണ. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ നീട്ടി കേന്ദ്രം പുതിയ ഉത്തരവ് പുറത്തിറക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് തീരുമാനമായതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചെയ്ത ട്വീറ്റിലൂടെ വ്യക്തമായിട്ടുണ്ട്. ലോക്ഡൗണ്‍ നീട്ടികൊണ്ടുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ഉചിതമെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

https://twitter.com/ArvindKejriwal/status/1248912739679924225

അതേസമയം നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിയിരുന്നു. ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് വിവിവിധ സംസ്ഥാനങ്ങള്‍ ഉന്നയിച്ചത്. ഔദ്യോഗികമായ സ്ഥിരീകരണം പ്രധാനമന്ത്രി രാജ്യത്തെ അറിയിക്കുമെന്നാണു കരുതുന്നത്.

ലോക്ഡൗണ്‍ ഉണ്ടെങ്കിലും ചില മേഖലകള്‍ക്ക് ഇളവു നല്‍കാനും സാധ്യതയുണ്ട്. പല സംസ്ഥനങ്ങളിലും വിളവെടുപ്പ് കാലമായതിനാല്‍ കാര്‍ഷിക മേഖലയ്ക്ക് ഇളവു കൊടുത്തില്ലെങ്കില്‍ രാജ്യം കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കു നീങ്ങുമോ എന്ന സംശയവും നില നില്‍ക്കുന്നു.

പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പത്ത് സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കേരളത്തിലെ നിയന്ത്രണങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT