Image : Canva 
News & Views

യുദ്ധത്തിന്റെ ആദ്യ തിരിച്ചടി ഇന്ത്യന്‍ അടുക്കളകളില്‍; പാചകവാതക വില കൂട്ടി

60 രൂപ വര്‍ധിച്ചതോടെ ഗാര്‍ഹിക പാചകവാതക സിലിണ്ടറൊന്നിന് സംസ്ഥാനത്ത് 922 രൂപയായി

Dhanam News Desk

പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധത്തിന്റെ തീവ്രത ഇന്ത്യയിലും അനുഭവപ്പെട്ടു തുടങ്ങി. പാചകവാതക സിലിണ്ടറുകള്‍ക്ക് 60 രൂപയാണ് എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചത്. സാധാരണയായി ഓരോ മാസവും ആദ്യത്തെ ദിവസമായിരുന്നു പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചിരുന്നത്. ആഗോള തലത്തില്‍ ലഭ്യത കുറഞ്ഞതോടെയാണ് ഇന്ത്യന്‍ കമ്പനികള്‍ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായത്.

60 രൂപ വര്‍ധിച്ചതോടെ ഗാര്‍ഹിക പാചകവാതക സിലിണ്ടറൊന്നിന് സംസ്ഥാനത്ത് 922 രൂപയായി. വാണിജ്യ സിലിണ്ടറുകളുടെ വില 115 രൂപയാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തിലായി. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പാചകവാതകത്തിന് ക്ഷാമമുണ്ടാകുമെന്ന പ്രചരണം തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഗാര്‍ഹിക പാചകവാതകത്തിന്റെ വില കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് അവസാനമായി വര്‍ധിപ്പിച്ചത്. ദരിദ്രര്‍ക്ക് നല്‍കുന്ന 10 കോടിയിലധികം കണക്ഷനുകളായ ഉജ്ജ്വലയുടെ വിലകളില്‍ മാറ്റമില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, എച്ച്പിസിഎല്‍, ബിപിസിഎല്‍ തുടങ്ങിയ ഇന്ത്യന്‍ ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളാണ് എല്‍ പി ജി വില നിശ്ചയിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT