അര്‍ജന്റീന ഫുട്‌ബോള്‍ ടീമുമായി ലുലു ഫോറെക്‌സും, ലുലു ഫിന്‍സെര്‍വും സ്‌പോസര്‍ഷിപ്പ് കരാര്‍ ഒപ്പുവെക്കുന്ന ചടങ്ങില്‍ അര്‍ജന്റീനയുടെ ഔദ്യോഗിക ജേഴ്‌സിയുമായി ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് സ്ഥാപകനും എംഡിയുമായ അദീബ് അഹമ്മദ്, അര്‍ജന്റീന ഫുട്‌ബോള്‍ കോച്ച് ലയണല്‍ സ്‌കലോണി, എഎഫ്എയുടെ കൊമേഴ്ഷ്യല്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ലിയാന്‍ഡ്രോ പീറ്റേഴ്സണ്‍ തുടങ്ങിയവര്‍ അണി നിരന്നപ്പോള്‍. 
News & Views

ലുലു ഗ്രൂപ്പും ഫുട്ബാള്‍ രാജാക്കന്‍മാരും ഒന്നിക്കുന്നു; ലുലു ഫോറെക്‌സും ലുലു ഫിന്‍സെര്‍വ്വും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി കരാറില്‍; 10 രാജ്യങ്ങളില്‍ സഹകരണം

ഫുട്‌ബോള്‍ ആരാധകര്‍ക്ക് അര്‍ജന്റീനയോടുള്ള ആവേശമാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ഇത്തരമൊരു സഹകരണത്തിന് പ്രേരിപ്പിച്ചതെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് സ്ഥാപകനും എംഡിയുമായ അദീബ് അഹമ്മദ്

Dhanam News Desk

ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന ഫുട്ബാള്‍ ടീമുമായി ലുലു ഗ്രൂപ്പിന് കീഴിലെ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് കരാറില്‍. ഇന്ത്യയിലെ പ്രശസ്ത ഫിന്‍ടെക് കമ്പനികളായ ലുലു ഫോറെക്‌സും, ലുലു ഫിന്‍സെര്‍വ്വുമാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പു വെച്ചത്. ദുബൈയില്‍ നടന്ന ചടങ്ങില്‍ അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവായ പരിശീലകന്‍ ലയണല്‍ സ്‌കലോണി, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് സ്ഥാപകനും എം.ഡിയുമായ അദീബ് അഹമ്മദ്, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജ്‌മെന്റിലെ മുതിര്‍ന്ന ഓഫീസര്‍മാര്‍, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവെച്ചത്. 2026-ല്‍ യുഎസ്എ, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വരെ കരാര്‍ നിലനില്‍ക്കും.

അർജൻ്റീന ടീമുമായുള്ള ലുലുവിൻ്റെ സ്പോൺസർഷിപ്പ് കരാറിനെക്കുറിച്ച് 'ധനം ഓൺലൈൻ' നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

10 രാജ്യങ്ങളില്‍ സഹകരണം

ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന് കീഴിലുള്ള 10 രാജ്യങ്ങളിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍. വിദേശനാണ്യ വിനിമയത്തിലെ മുന്‍നിര സേവന ദാതാവായ ലുലു ഫോറെക്‌സും, മൈക്രോ ലോണ്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കി ഫിനാന്‍ഷ്യല്‍ രംഗത്ത് സജീവമായ ലുലു ഫിന്‍സെര്‍വ്വുമാണ് ഇന്ത്യയിലെ അര്‍ജന്റീന ടീമിന്റെ സ്‌പോണ്‍സര്‍മാര്‍. യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ബഹ്‌റെന്‍, എന്നിവിടങ്ങളില്‍ ലുലു എക്‌സ്‌ചേഞ്ചും, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, ഹോങ്കോങ് എന്നിവിടങ്ങളില്‍ ലുലു മണിയുമാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

അടുത്ത ഒരു വര്‍ഷം ലുലു ഫോറെക്‌സ്, ലുലു ഫിന്‍സെര്‍വ്വ് എന്നീ സ്ഥാപനങ്ങള്‍ വഴി ഡിജിറ്റലായും ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് കീഴിലെ 380 അധികം വരുന്ന ശാഖകള്‍ വഴിയും കാമ്പയിനുകളും ആരാധക കേന്ദ്രീകൃത പദ്ധതികളും നടപ്പിലാക്കും. ഫുട്‌ബോള്‍ മത്സര ടിക്കറ്റുകള്‍, അര്‍ജന്റീന ഫുട്‌ബോളിന്റെ ഔദ്യോഗിക ഉല്‍പ്പന്നങ്ങള്‍, കളിക്കാരുമായുള്ള മീറ്റ് ആന്‍ഡ് ഗ്രീറ്റ് ചടങ്ങുകള്‍, സമ്മാന പദ്ധതികള്‍ തുടങ്ങിയ കാര്യങ്ങളിലാണ് സഹകരണം.

ആരാധകരുടെ ആവേശം

ഫുട്‌ബോള്‍ ആരാധകര്‍ക്ക് അര്‍ജന്റീനയോടുള്ള ആവേശമാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ഇത്തരമൊരു സഹകരണത്തിന് പ്രേരിപ്പിച്ചതെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് സ്ഥാപകനും എംഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു. ഉപയോക്താക്കളുടെ ആഗ്രഹം കൂടിയാണ് ഇതുവഴി സാക്ഷാത്കരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഇന്ത്യയിലെ പുതിയ പ്രാദേശിക സ്‌പോണ്‍സറായി ലുലു ഫോറെക്‌സ്, ലുലു ഫിന്‍സെര്‍വ്വ് അടങ്ങുന്ന കുടുംബത്തെ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് എഎഫ്എ പ്രസിഡന്റ് ക്ലോഡിയോ ടാപിയ പറഞ്ഞു. അര്‍ജന്റീന ടീമിന് ഏറെ ആരാധകരുള്ള ഇന്ത്യന്‍ സമൂഹവുമായി കൂടുതല്‍ ശക്തമായ ബന്ധം സ്ഥാപിക്കാന്‍ ഈ കരാറിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലുലു ഫോറെക്‌സും, ലുലു ഫിന്‍സെര്‍വ്വുമായുള്ള കരാര്‍ എഎഫ്എ ബ്രാന്‍ഡിന്റെ ആഗോള വികാസത്തിലെ ഒരു പുതിയ ചുവടുവയ്പാണെന്ന് എഎഫ്എയുടെ കൊമേഴ്ഷ്യല്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ലിയാന്‍ഡ്രോ പീറ്റേഴ്സണ്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT