ഗൾഫിൽ ആവശ്യ സാധനങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കി ലുലു. ഇതിന്റെ ഭാഗമായി കൂടുതൽ ഗൾഫ് രാഷ്ട്രങ്ങളിലേക്ക് പ്രത്യേക വിമാനങ്ങളിൽ ഭക്ഷ്യോത്പന്നങ്ങൾ എത്തിച്ചു. കേരളത്തിൽ നിന്നുള്ള പഴം, പച്ചക്കറി ഉൾപ്പടെയാണ് ഗൾഫിലെ ലുലു സ്റ്റോറുകളിലേക്ക് പ്രത്യേക വിമാനങ്ങളിൽ ലഭ്യമാക്കുന്നത്.
കൊച്ചിയിൽ നിന്ന് 5.5 ടൺ പഴം പച്ചക്കറി, മുംബൈയിൽ നിന്ന് 6 ടൺ പഴം പച്ചക്കറി, തായ്ലാൻഡിൽ നിന്ന് 15.6 ടൺ പഴം പച്ചക്കറി, കരിക്ക്, ജ്യൂസ് അടക്കം ദമ്മാം വിമാനത്താവളം വഴി ബഹ്റൈനിലേക്ക് എത്തിച്ചു. കഴിഞ്ഞ ദിവസം കുവൈത്തിലേക്ക് 82 ടൺ ഭക്ഷ്യോത്പന്നങ്ങൾ ഇന്ത്യയിൽ നിന്ന് എത്തിച്ചിരുന്നു. വരും ദിവസങ്ങളിലും കൂടുതൽ സർവീസുകൾ നടത്താനാണ് ലുലുവിന്റെ തീരുമാനം.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇന്ത്യയിലെ ഭക്ഷ്യ കയറ്റുമതി മേഖലയ്ക്ക് വലിയ ആശ്വാസമാകുന്നത് കൂടിയാണ് നീക്കം. കാർഷിക രംഗത്തിനും ഉണർവേകുന്നതാണ് നടപടി. അവശ്യ ഉത്പന്നങ്ങളുടെ കൃത്യമായ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കിയിട്ടുണ്ടെന്നും ആശങ്കയുടെ ആവശ്യമില്ലെന്നുമാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കിയിട്ടുളളത്.
Lulu Group airlifts fruits and vegetables from India and Thailand to Gulf countries to ensure food availability and price stability.
Read DhanamOnline in English
Subscribe to Dhanam Magazine