ചെന്നൈ ഷെണോയി നഗറിലെ ഹൈപ്പർമാർക്കറ്റ് നിയമസഭാ സ്പീക്കർ ജെ സി ഡി പ്രഭാകർ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രിമാരായ രാജ്‌മോഹൻ അറുമുഖം, പി വെങ്കട്ടരമണൻ, ലുലുഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി എന്നിവർ ഒപ്പം. chennai metro lulu hypermarket inaguration
News & Views

ചെന്നൈയിൽ വന്‍ വിപുലീകരണത്തിന്‌ ലുലു ഗ്രൂപ്പ്; രണ്ട് പുതിയ റീറ്റെയ്ല്‍ ഔട്ട്‌ലെറ്റുകൾ, മെട്രോ സ്റ്റേഷനുള്ളിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ ഹൈപ്പർമാർക്കറ്റ്

തിരുപ്പൂരിൽ മിനി മാളും ഭക്ഷ്യസംസ്‌കരണ യൂണിറ്റും സ്ഥാപിക്കുമെന്ന് എം. എ. യൂസഫലി

Dhanam News Desk

തമിഴ്‌നാട്ടിലെ റീറ്റെയ്ല്‍ വിപണിയിൽ സാന്നിധ്യം ശക്തമാക്കി ലുലു ഗ്രൂപ്പ് ചെന്നൈയിൽ പ്രവർത്തനം വ്യാപിപ്പിച്ചു. ഷെണോയ് നഗർ, ചെന്നൈ സെൻട്രൽ മെട്രോ സ്റ്റേഷനുകളിലായി സജ്ജമാക്കിയ രണ്ട് പുതിയ റീറ്റെയ്ല്‍ ഔട്ട്‌ലെറ്റുകളുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ ജെ. സി. ഡി. പ്രഭാകർ നിർവഹിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.

തമിഴ്‌നാട് മന്ത്രിമാരായ രാജ്മോഹൻ അറുമുഖം, പി. വെങ്കട്ടരമണൻ, എംഎൽഎമാരായ കനിമൊഴി സന്തോഷ്, വി. കെ. രാംകുമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

പുതിയ നിക്ഷേപങ്ങളുമായി തമിഴ്‌നാട്ടിലേക്ക്

ചെന്നൈയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച എം. എ. യൂസഫലി, തമിഴ്‌നാട് സർക്കാരിന്റെ പിന്തുണയ്ക്കും സഹകരണത്തിനും നന്ദി അറിയിച്ചു. സംസ്ഥാനത്ത് കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ച അദ്ദേഹം, തിരുപ്പൂരിൽ ഒരു മിനി മാൾ ആരംഭിക്കാനുള്ള പദ്ധതിയും തമിഴ്‌നാട്ടിൽ ഭക്ഷ്യസംസ്‌കരണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള താൽപര്യവും പ്രഖ്യാപിച്ചു.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ വിലയിൽ ലഭ്യമാക്കുന്ന ലുലു ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ സ്പീക്കർ ജെ. സി. ഡി. പ്രഭാകർ അഭിനന്ദിച്ചു. എം. എ. യൂസഫലിയെപ്പോലുള്ള സംരംഭകരുടെ നിക്ഷേപങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ സംഭാവന നൽകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഷെണോയ് നഗറിൽ ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ മെട്രോ ഹൈപ്പർമാർക്കറ്റ്

മെട്രോ ശൃംഖലയിൽ വ്യത്യസ്തമായ രണ്ട് റീറ്റെയ്ല്‍ ഷോപ്പിങ് മാതൃകകളാണ് ലുലു അവതരിപ്പിച്ചത്:

  • ലുലു ഹൈപ്പർമാർക്കറ്റ് (ഷെണോയ് നഗർ): ഏകദേശം ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ഈ സമുച്ചയം ഒരുക്കിയിരിക്കുന്നത്. മെട്രോ സ്റ്റേഷനുള്ളിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ഹൈപ്പർമാർക്കറ്റാണിത്. 56,000 ചതുരശ്ര അടി സൂപ്പർമാർക്കറ്റും, 50,000 ചതുരശ്ര അടി ഡിപ്പാർട്ട്‌മെന്റ് സ്റ്റോറും, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവയും ഇവിടെ പ്രവർത്തിക്കും. ആയിരത്തിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

  • ലുലു ഡെയ്‌ലി (ചെന്നൈ സെൻട്രൽ മെട്രോ സ്റ്റേഷൻ): 35,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ലുലു ഡെയ്‌ലി പ്രവർത്തിക്കുന്നത്. ഫ്രഷ് മാർക്കറ്റ് ഉൽപ്പന്നങ്ങൾ, പലചരക്ക് സാധനങ്ങൾ, നിത്യോപയോഗ ഉൽപ്പന്നങ്ങൾ എന്നിവ ഇവിടെ ലഭ്യമാക്കിയിരിക്കുന്നു.

രണ്ട് ഔട്ട്‌ലെറ്റുകളും രാവിലെ ഒമ്പത് മുതൽ രാത്രി 11 വരെ പൊതുജനങ്ങൾക്കായി തുറന്നു പ്രവർത്തിക്കും.

ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. എ. അഷ്‌റഫ് അലി, ലുലു ഇന്ത്യ സിഇഒ എം. എ. നിഷാദ്, ഡയറക്ടർമാരായ വി. നന്ദകുമാർ, ജോയ് ഷഡാനന്ദൻ, റീജിയണൽ ഡയറക്ടർ ഇ. വി. രാജേഷ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

LuLu Group strengthens its presence in Chennai with two new retail outlets at metro stations, featuring India's largest metro-based hypermarket.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT