പ്രവാസികളുടെ വിഷു ആഘോഷങ്ങള്‍ കേമമാക്കാന്‍ ഗള്‍ഫിലേക്ക് കേരളത്തില്‍ നിന്ന് അടക്കം പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളിലായി ടണ്‍ കണക്കിന് പഴം പച്ചക്കറി ഉള്‍പ്പടെ എത്തിച്ച് ലുലു. കണിക്കൊന്നയും വെള്ളരിയും വാഴയിലയും നാളികേരവും മുതല്‍ സദ്യവട്ടങ്ങള്‍ക്കുള്ള എല്ലാ ഉത്പന്നങ്ങളുമാണ് ലുലു സ്റ്റോറുകളിലെത്തിക്കുന്നത്. കേരളത്തിലെ കാര്‍ഷിക കയറ്റുമതി മേഖലയ്ക്കും വലിയ പിന്തുണയേകുന്നതാണ് നീക്കം.
വിഷു ആഘോഷങ്ങള്‍ക്കായി കൊച്ചിയില്‍ നിന്ന് പ്രത്യേക വിമാനങ്ങളിലായി 3,200ഓളം ടണ്‍ പഴം പച്ചക്കറികളാണ് ജിസിസിയിലെ ലുലു സ്റ്റോറുകളിലേക്ക് എത്തിക്കുന്നത്. കേരളത്തിലെ കാര്‍ഷിക മേഖലയില്‍ നിന്നടക്കം നേരിട്ട് സംഭരിച്ച പഴം പച്ചക്കറികളാണ്, ലുലു ഗ്രൂപ്പിന്റെ ഫെയര്‍ എക്‌സ്‌പോര്‍ട്ട്‌സിന്റെ നേതൃത്വത്തില്‍ ഗള്‍ഫിലേക്ക് കയറ്റുമതി ചെയ്യുന്നത്.
നാഷ്ണല്‍ എയര്‍ലൈന്‍സിന്റെ 747 വിമാനത്തില്‍ 100 ടണ്‍ പഴം പച്ചക്കറികള്‍ കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് എത്തിച്ചു. വെള്ളിയാഴ്ച്ചയും നൂറ് ടണ്‍ പഴം, പച്ചക്കറികള്‍ പ്രത്യേക വിമാനത്തില്‍ അബുദാബിയില്‍ എത്തിക്കും. കുവൈത്തിലേക്ക് 50 ടണ്‍ പഴം പച്ചക്കറികളും കൊച്ചിയില്‍ നിന്ന് ലഭ്യമാക്കുന്നുണ്ട്. കൂടാതെ, കൂടുതല്‍ വിമാനങ്ങളിലായി ജിസിസിയിലെ ലുലു സ്റ്റോറുകളില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കും.
വിഷുവിന് ഉത്പന്നങ്ങളുടെ കൃത്യമായ ലഭ്യതയും വില സ്ഥിരതയും ഉറപ്പ് വരുത്തുമെന്നും ആശങ്ക വേണ്ടെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 28ന് യുദ്ധം തുടങ്ങിയശേഷം ലുലുഗ്രൂപ്പ് നിരവധി ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളാണ് പഴം,പച്ചക്കറി കയറ്റുമതിക്കായി ഉപയോഗിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine