ജാര്‍ഖണ്ഡ്, അസം സംസ്ഥാനങ്ങളിലും പുതിയ പദ്ധതികളുമായി ലുലുഗ്രൂപ്പ്. ജാര്‍ഖണ്ഡില്‍ ഭക്ഷ്യോത്പന്നങ്ങള്‍ക്കും സ്ത്രീകളുടെ ചെറുകിട സംരംഭങ്ങള്‍ക്കും പിന്തുണയേകുന്ന കയറ്റുമതി കേന്ദ്രങ്ങളാണ് വിഭാവനം ചെയ്യുന്നത്. അസമില്‍ ഭക്ഷ്യസംസ്‌കരണ കേന്ദ്രങ്ങളും സ്ഥാപിക്കും.
ദാവോസ് ലോക സാമ്പത്തിക ഫോറത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ എന്നിവരുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. ഇതിന്റെ ഭാഗമായി ലുലു ഗ്രൂപ്പിന്റെ വിദഗ്ധ സംഘം ഉടന്‍ സ്ഥലം സന്ദര്‍ശിക്കും.
ജാര്‍ഖണ്ഡിലെ ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ആഗോള വിപണി ലഭ്യമാക്കുന്നതിനായി, ജാര്‍ഖണ്ഡില്‍ ഭക്ഷ്യോത്പന്ന കയറ്റുമതി കേന്ദ്രം ലുലു സ്ഥാപിക്കും. സ്ത്രീകള്‍ നടത്തുന്ന ചെറുകിട സംരംഭങ്ങളിലെ ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി ലഭിക്കുന്നതിനുള്ള പിന്തുണയും ലുലു നല്‍കും. ഇതിന്റെ ഭാഗമായി സ്ത്രീ സംരംഭങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ലുലു ശേഖരിക്കും. എം.എ യൂസഫലിയുമായി നടത്തിയ ചര്‍ച്ചയില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ലുലുവിന്റെ നിക്ഷേപങ്ങള്‍ക്ക് പിന്തുണ അറിയിച്ചു.
അസമില്‍ ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രം സ്ഥാപിക്കും. റീട്ടെയ്ല്‍ ഹോസ്പിറ്റാലിറ്റി രംഗങ്ങളിലും ലുലു നിക്ഷേപം നടത്തും. മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹര്‍ഷ് സാങ്വി, ഉത്തര്‍പ്രദേശ് ധനകാര്യ മന്ത്രി സുരേഷ് ഖന്ന തുടങ്ങിയവരുമായി എം.എ യൂസഫലി കൂടിക്കാഴ്ച നടത്തി. ഗുജറാത്തിലെയും നോയിഡയിലെയും പദ്ധതികളുടെ പുരോഗതിയും നിക്ഷേപസാധ്യതകളും ചര്‍ച്ചയായി.
Read DhanamOnline in English
Subscribe to Dhanam Magazine