News & Views

50 ശതമാനം വരെ വിലക്കുറവുമായി ലുലു ഓണ്‍ സെയില്‍ ജൂലൈ 9 മുതല്‍ 12 വരെ

ലുലു മാളിലെ അഞ്ഞൂറിലധികം അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഈ ഓഫറിന്റെ ഭാഗമാകും

Dhanam News Desk

കൊച്ചി ലുലു മാളില്‍ ഈ വര്‍ഷത്തെ 'ലുലു ഓണ്‍ സെയില്‍' തീയതികള്‍ പ്രഖ്യാപിച്ചു. ജൂലൈ 9 മുതല്‍ 12 വരെയുള്ള ദിവസങ്ങളിലാണ് ഈ വര്‍ഷത്തെ ലുലു ഓണ്‍സെയില്‍ അരങ്ങേറുക.

ലുലു മാളിലെ അഞ്ഞൂറിലധികം അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഈ ഓഫറിന്റെ ഭാഗമാകുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍, ലൈഫ് സ്‌റ്റൈല്‍ ഉത്പന്നങ്ങള്‍ എന്നിവയെല്ലാം 50 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാം.

ഹൈപ്പര്‍മാര്‍ക്കറ്റിലും കണക്ടിലും ഓഫറുകള്‍

എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി ലുലുവിന്റെ എല്ലാ സ്റ്റോറുകളിലും വന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍, ലുലു കണക്ട് എന്നിവയിലെല്ലാം ഓഫറുകള്‍ ലഭ്യമാണ്.

നിത്യോപയോഗ സാധനങ്ങള്‍, ഗ്രോസറി, ഫാഷന്‍ വസ്ത്രങ്ങള്‍ എന്നിവയ്ക്ക് പുറമെ ലുലു കണക്ടിലെ തിരഞ്ഞെടുക്കപ്പെട്ട ഇലക്ട്രോണിക്‌സ്, ഡിജിറ്റല്‍ ഗാഡ്ജെറ്റുകള്‍ എന്നിവയും ആകര്‍ഷകമായ ഡിസ്‌കൗണ്ടില്‍ വാങ്ങാം.

നാല് ദിവസം നീണ്ടുനില്‍ക്കുന്ന മെഗാ സെയിലിനോട് അനുബന്ധിച്ച് ലുലു മാളില്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ യാത്ര സുഗമമാക്കുന്നതിനായി കൊച്ചി മെട്രോ അധിക സര്‍വീസുകള്‍ നടത്തും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT