ലുലു എക്‌സ്പ്രസ് സ്റ്റോര്‍ ദുബൈ നാദ് അല്‍ ഹമറില്‍ ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ എം.എ സലിമിന്റെ സാന്നിധ്യത്തില്‍ ദുബായ് ഔഖാഫ് ഗവണ്‍മെന്റ് പാര്‍ട്ണര്‍ഷിപ്പിസ് അഡൈ്വസര്‍ നാസര്‍ താനി അല്‍ മദ്രൂസി, ഔഖാഫ് കൊമേഴ്‌സ്യല്‍ ബിസിനസ് ഡവലപ്പ്‌മെന്റ് പ്രതിനിധി ഗാലിബ് ബിന്‍ ഖര്‍ബാഷ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.  
News & Views

ദുബൈയില്‍ ലുലുവിന്റെ പുതിയ എക്‌സ്പ്രസ് സ്‌റ്റോര്‍, തുറന്നത് ജി.സി.സിയിലെ 260-ാം സ്‌റ്റോര്‍; യു.എ.ഇയില്‍ മാത്രം 112

കൂടുതല്‍ സ്റ്റോറുകള്‍ യു.എ.ഇയില്‍ ഉടന്‍ തുറക്കുമെന്ന് ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറ്കടര്‍ എം.എ സലിം

Dhanam News Desk

ഈ വര്‍ഷത്തെ ആദ്യ സാമ്പത്തിക പാദത്തില്‍ മികച്ച വളര്‍ച്ച നേടിയ ലുലു റീട്ടെയില്‍, ജി.സി.സിയില്‍ വിപണി സാന്നിധ്യം ശക്തമാക്കി മുന്നോട്ട്. നിക്ഷേപകര്‍ക്കായി 867 കോടി രൂപയുടെ വമ്പന്‍ ലാഭവിഹിതമാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ദുബൈ നാദ് അല്‍ ഹമറില്‍ ലുലുവിന്റെ പുതിയ എക്‌സ്പ്രസ് സ്റ്റോര്‍ തുറന്നു. ജി.സി.സിയിലെ 260-ാമത് സ്റ്റോറാണിത്. ഇതോടെ യു.എ.ഇയില്‍ 112 സ്‌റ്റോറുകളുമായി.

ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ എം.എ സലിമിന്റെ സാന്നിധ്യത്തില്‍ ദുബൈ് ഔഖാഫ് ഗവണ്‍മെന്റ് പാര്‍ട്ണര്‍ഷിപ്പിസ് അഡൈ്വസര്‍ നാസര്‍ താനി അല്‍ മദ്രൂസി, ഔഖാഫ് കൊമേഴ്‌സ്യല്‍ ബിസിനസ് ഡവലപ്പ്‌മെന്റ് പ്രതിനിധി ഗാലിബ് ബിന്‍ ഖര്‍ബാഷ് എന്നിവര്‍ ചേര്‍ന്ന് ലുലു എക്‌സ്പ്രസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ദുബൈയിലെ പുതിയ ലുലു എക്‌സ്പ്രസ് സ്‌റ്റോര്‍, മുഖ്യാതിഥികള്‍ വീക്ഷിക്കുന്നു.

22,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ലുലു എക്‌സ്പ്രസ് ദുബൈ നാദ് അല്‍ ഹമറിലെയും സമീപ്രദേശങ്ങളിലെയും ഉപഭോക്താകള്‍ക്ക് മികച്ച ഷോപ്പിങ്ങ് അനുഭവമാണ് നല്‍കുക. പഴം പച്ചക്കറി, ഗ്രോസറി, ബേക്കറി, സീ ഫുഡ്, മീറ്റ്, ഡയറി ഉല്‍പ്പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ നവീനമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. മികച്ച ഇ കൊമേഴ്‌സ് സേവനവും ലുലു എക്‌സ്പ്രസില്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറ്കടര്‍ എം.എ സലിം പറഞ്ഞു. കൂടുതല്‍ സ്റ്റോറുകള്‍ യു.എ.ഇയില്‍ ഉടന്‍ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഷാബു അബ്ദുള്‍ മജീദ്, ബയിങ്ങ് ഡയറക്ടര്‍ മുജീബ് റഹ്‌മാന്‍, ഗ്ലോബല്‍ മാര്‍ക്കറ്റിങ്ങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി.നന്ദകുമാര്‍, ദുബായ് ആന്‍ഡ് നോര്‍ത്തേണ്‍ എമിറേറ്റ്‌സ് റീജിയണല്‍ ഡയറക്ടര്‍ ജയിംസ് കെ വര്‍ഗീസ്, ദുബായ് റീജിയണ്‍ ഡയറക്ടര്‍ തമ്പാന്‍ കെ.പി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT