News & Views

ക്രെഡായ് നാഷണലിന്റെ സൗത്ത് സോണ്‍ വൈസ് പ്രസിഡന്റായി മെഹബൂബ് എം.എ ചുമതലയേറ്റു

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സെക്യൂറ ഡെവലപ്പേര്‍സിന്റെ മാനേജിംഗ് ഡയറക്ടറാണ് മെഹബൂബ് എം.എ

Dhanam News Desk

ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് ഡവലപര്‍മാരുടെ സംഘടനയായ ക്രെഡായ് (CREDAI) നാഷണലിൻ്റെ വൈസ് പ്രസിഡൻ്റായി (സൗത്ത് സോണ്‍) കോഴിക്കോട് സെക്യൂറ ഡെവലപ്പേര്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ മെഹബൂബ് എം.എ ചുമതലയേറ്റു. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് മെഹബൂബ്.

അഹമ്മദാബാദില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ധ്യക്ഷത വഹിച്ച പ്രത്യേക ചടങ്ങില്‍ ക്രെഡായ് നാഷണലിന്റെ പുതിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും തിരഞ്ഞെടുത്തു. ബൊമന്‍ ആര്‍ ഇറാനി (ചെയര്‍മാന്‍) , ശേഖര്‍ ജി പട്ടേല്‍ (പ്രസിഡന്റ്), ഗുമ്മി റാം റെഡ്ഡി (പ്രസിഡന്റ്-ഇലക്ട്), ഗൗരവ് ഗുപ്ത (സെക്രട്ടറി), അജയ് പട്ടേല്‍ (ട്രഷറര്‍) എന്നിവരും ചുമതലയേറ്റു.

കേരളത്തില്‍ ഉടനീളം സ്ഥാപിക്കുന്ന ഷോപ്പിംഗ് മാള്‍ ശൃംഖലയായ സെക്യൂറ സെന്ററിന്റെ മാനേജിംഗ് ഡയറക്ടറായ മെഹബൂബ്, നേരത്തെ മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെയും ക്രെഡായ് കേരളയുടെയും പ്രസിഡന്റായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT