News & Views

ഈയാഴ്ച മലയാളത്തില്‍ ഒ.ടി.ടി റിലീസുകളുടെ പെരുമഴ; വിശദാംശങ്ങള്‍ അറിയാം

ഒ.ടി.ടി റിലീസുകളായി ഈയാഴ്ച്ച പുറത്തിറങ്ങുന്നത് അഞ്ച് ചിത്രങ്ങള്‍. ഇതില്‍ മൂന്നെണ്ണം മലയാളത്തില്‍ നിന്നാണ്

Dhanam News Desk

ഒ.ടി.ടി റിലീസുകളായി ഈയാഴ്ച പുറത്തിറങ്ങുന്നത് അഞ്ച് ചിത്രങ്ങള്‍. ഇതില്‍ മൂന്നെണ്ണം മലയാളത്തില്‍ നിന്നാണ്. തെലുങ്ക് ചിത്രങ്ങളും മലയാളം മൊഴിമാറ്റവുമായി എത്തുന്നുണ്ട്. കലിയുഗം, 8 വസന്തലു എന്നീ ചിത്രങ്ങളാണ് ജൂലൈ 11ന് ഒ.ടി.ടിയില്‍ വരുന്നത്. മലയാളത്തില്‍ നിന്ന് മൂണ്‍ വാക്ക്, മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍, നരിവേട്ട എന്നിവയും റിലീസ് ചെയ്യുന്നുണ്ട്.

മൂണ്‍വാക്ക്

എ.കെ. വിനോദ് സംവിധാനം ചെയ്ത മൂണ്‍വാക്ക് എന്ന ചിത്രം ജിയോ ഹോട്ട്‌സ്റ്റാറിലാണ് റിലീസ് ചെയ്യുന്നത്. 11നാണ് റിലീസ്. ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിന്‍ സ്റ്റീഫനും ജസ്നി അഹ്‌മദും ചേര്‍ന്ന് നിര്‍മിച്ച ചിത്രം തീയറ്ററില്‍ ഭേദപ്പെട്ട അഭിപ്രായം നേടിയിരുന്നു. 134ല്‍ പരം പുതുമുഖങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

നരിവേട്ട

അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത് ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 'നരിവേട്ട'. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ബോക്‌സ് ഓഫീസിലും നേട്ടമുണ്ടാക്കി. സോണി ലിവിലാണ് ഒ.ടി.ടി റിലീസ്. ജൂലൈ 11 മുതല്‍ ചിത്രം കാണാം.

മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന മലയാളം റൊമാന്റിക് കോമഡി ചിത്രമാണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍. സംവിധാനം ദീപു കരുണാകരൻ. ജൂലൈ 11 മുതല്‍ മനോരമ മാക്‌സിലൂടെ സംപ്രേക്ഷണം ആരംഭിക്കും.

സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്നതാണ് തെലുങ്ക് ചിത്രം കലിയുഗം. തമിഴിലും തെലുങ്കിലും ഒരേസമയം നിര്‍മിച്ച ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ കലിയുഗം 2064ല്‍ ശ്രദ്ധ ശ്രീനാഥും കിഷോറുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം ജൂലൈ 11 മുതല്‍ സണ്‍ എന്‍.എക്‌സ്.ടിയില്‍ സ്ട്രീം ചെയ്യും.

തെലുങ്ക് റൊമാന്റിക് ഡ്രാമ ചിത്രമാണ് 8 വസന്തലു. ജൂലൈ 11ന് നെറ്റ്ഫ്‌ലിക്‌സിലൂടെ സ്ട്രീം ചെയ്യും. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ലഭ്യമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT