Image courtesy: Canva
News & Views

എട്ടര കോടിയുടെ ലോട്ടറി രണ്ടാം തവണയും അടിച്ച് മലയാളി, ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറിയെടുത്തത് 17 പേരുമായി ചേര്‍ന്ന്; മറ്റൊരു വിജയിയെ കണ്ടെത്താനായിട്ടില്ല

മാസത്തിൽ രണ്ടുതവണ നടക്കുന്ന നറുക്കെടുപ്പിൽ എല്ലാ രാജ്യക്കാർക്കും പങ്കെടുക്കാവുന്നതാണ്

Dhanam News Desk

പത്ത് വർഷത്തിനുള്ളിൽ രണ്ടാം തവണ 1 മില്യൺ ഡോളര്‍ ലോട്ടറിയടിച്ച് ദുബായിൽ താമസിക്കുന്ന മലയാളി. 60 വയസുള്ള പോൾ ജോസ് മാവേലിയാണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ രണ്ടാം തവണയും വിജയിയാകുന്നത്. 38 വർഷമായി ദുബായിൽ താമസിക്കുന്ന മാവേലി ഒരു ചെറിയ കോൺട്രാക്റ്റിംഗ് കമ്പനിയിൽ സൈറ്റ് സൂപ്പർവൈസറായി ജോലി ചെയ്യുകയാണ്.

രണ്ട് കുട്ടികളുടെ പിതാവായ മാവേലി മെയ് 19 നാണ് 17 സുഹൃത്തുക്കളുമായി ചേര്‍ന്ന് ഓൺലൈനായി ടിക്കറ്റ് വാങ്ങുന്നത്. 2016 നവംബറിലാണ് ഇതേ സമ്മാനം മാവേലിയെ തേടിയെത്തിയത്. അന്ന് ഒമ്പത് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ഇദ്ദേഹം ടിക്കറ്റെടുക്കുന്നത്. ആരംഭിച്ചതിനുശേഷം 251 ഇന്ത്യക്കാരാണ് ഈ ലോട്ടറിയില്‍ വിജയികളായിട്ടുളളത്.

1999 ലാണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ലോട്ടറി പദ്ധതി ആരംഭിക്കുന്നത്. വിജയിക്ക് 1 മില്യൺ യുഎസ് ഡോളറാണ് (ഏകദേശം 8 കോടി 54 ലക്ഷം രൂപ) സമ്മാനമായി നല്‍കുന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്നോ ദുബായ് ഡ്യൂട്ടി ഫ്രീ വെബ്‌സൈറ്റ് വഴി ഓൺലൈനായോ ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്.

1,000 ദിര്‍ഹമാണ് (ഏകദേശം 22,700 രൂപ) ടിക്കറ്റിന്റെ വില, 5 ശതമാനം വാറ്റ് ചാര്‍ജ് കൂടി ഇതിന് പുറമെ നല്‍കണം. മാസത്തിൽ രണ്ടുതവണ നടക്കുന്ന നറുക്കെടുപ്പിൽ എല്ലാ രാജ്യക്കാർക്കും പങ്കെടുക്കാവുന്നതാണ്. ഓരോ നറുക്കെടുപ്പിലും 5,000 ടിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്.

സൗദി അറേബ്യയിൽ താമസിക്കുന്ന ഒരു പാക്കിസ്ഥാൻ പൗരനും മെയ് മാസത്തില്‍ വിജയിയായിട്ടുണ്ട്. കിരൺ ബടൂള്‍ എന്ന പാക്കിസ്ഥാനി മെയ് 5 നാണ് ഓൺലൈനായി ടിക്കറ്റ് വാങ്ങുന്നത്. അതേസമയം സംഘാടകർക്ക് അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. താന്‍ നറുക്കെടുപ്പില്‍ വിജയിച്ച കാര്യം ബടൂളിന് അറിയില്ലെന്നാണ് കരുതുന്നത്

Malayali Paul Jose wins $1 million Dubai Duty Free lottery for the second time in 10 years.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT