ടൂറിസം മലേഷ്യ മേളയുടെ വാര്‍ത്താ സമ്മേളനത്തിൽ ടൂറിസം മലേഷ്യ ഡയറക്ടർ ഹിഷാമുദ്ദീൻ മുസ്തഫ, മലേഷ്യൻ ഇന്ത്യൻ ടൂർ ട്രാവൽ അസി. പ്രസിഡന്റ് ഡാറ്റോ എ അരുൾദാസ്, മാട്ട വൈസ് പ്രസിഡന്റ് ഗണ്ണേഷ് രാമ, മുഹമ്മദ് തർമിസി ബിൻ മുഹമ്മദ് താജുദ്ദീൻ, (ലങ്കാവി വികസന അതോറിറ്റി) ഖുസാഹ് ബിന്തി ജമാലുദ്ദീൻ (ടൂറിസം -സെലങ്കർ) തുടങ്ങിയവർ. 
News & Views

151 പ്രതിവാര വിമാന സർവീസുകൾ, 10 ലക്ഷം ടൂറിസ്റ്റുകള്‍, കൊച്ചിയില്‍ ടൂറിസം മേളയുമായി മലേഷ്യ

മേളയില്‍ മലേഷ്യയിൽ നിന്നുള്ള 62 ടൂറിസം സേവനദാതാക്കള്‍ പങ്കെടുത്തു

Dhanam News Desk

ഇന്ത്യയുമായുള്ള സാംസ്കാരിക, വിനോദ സഞ്ചാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ടൂറിസം മേള സംഘടിപ്പിച്ച് മലേഷ്യ. ടൂറിസം മലേഷ്യയുടെ ഡയറക്ടർ ജനറൽ ദാതുക് മനോഹരൻ പെരിയസാമി നയിക്കുന്ന മേളയില്‍ മലേഷ്യയിൽ നിന്നുള്ള 62 ടൂറിസം സേവനദാതാക്കളുടെ പ്രതിനിധികളാണ് പങ്കെടുത്തത്.

ടൂർ, ബിസിനസ് മീറ്റ്, സമ്മേളനങ്ങൾ, എക്സിബിഷൻ, വിവാഹം, ഷോപ്പിംഗ് എന്നിവയുമായി ബന്ധപ്പെട്ട് മലേഷ്യ ഒരുക്കുന്ന ടൂറിസം പാക്കേജുകളുടെ പ്രചാരണം ലക്ഷ്യമിട്ടായിരുന്നു മേള. 2024 ൽ മലേഷ്യ സന്ദർശിച്ച ഇന്ത്യയിൽ നിന്നുളള പത്ത് ലക്ഷം വിനോദസഞ്ചാരികളില്‍ 50 ശതമാനത്തിലധികവും ദക്ഷിണേന്ത്യയിൽ നിന്നാണ്.

മലേഷ്യ സന്ദർശനത്തിന് 151 പ്രതിവാര വിമാന സർവീസുകള്‍ ലഭ്യമാണ്. ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പെനാങ്ങിലേക്കും ലങ്കാവിയിലേക്കും ഇൻഡിഗോ എയർലൈൻസ് അടുത്തിടെ വിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ഹൈദരാബാദ്, ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രയോജനപ്പെടുന്നതാണ് ഇത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT