Image courtesy: canva 
News & Views

ഗൂഗിള്‍ തിരച്ചലില്‍ താരങ്ങളായി മാങ്ങ അച്ചാറും ഓണസദ്യയും

ഏറ്റവും അധികം തിരഞ്ഞ വിനോദ സഞ്ചാര കേന്ദ്രത്തില്‍ കേരളം ഇല്ല

Dhanam News Desk

2023ല്‍ ഏറ്റവും അധികം ജനങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ വിഷയങ്ങളില്‍ ഓണസദ്യയും മാങ്ങാച്ചാറും. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ 10 കാര്യങ്ങളുടെ പട്ടിക ഗൂഗിള്‍ ഇന്ത്യ പുറത്തുവിട്ടു. ഈ പട്ടികയിലാണ് ഓണസദ്യ എവിടെ കിട്ടുമെന്ന ചോദ്യവും മാങ്ങ അച്ചാര്‍ പാചകകുറിപ്പും സ്ഥാനം നേടിയത്.

ഗൂഗിള്‍ സെര്‍ച്ചില്‍ അടുത്ത് ലഭിക്കുന്ന (Near me) വിഭാഗത്തില്‍ നാലാം സ്ഥാനത്ത് ഓണ സദ്യ എത്തി (Onasadya near me). പാചക കുറിപ്പുകളില്‍ ഓണ്‍ലൈനില്‍ ഏറ്റവും അധികം ഉപയോക്താക്കള്‍ തിരഞ്ഞത് മാങ്ങ അച്ചാര്‍ ഉണ്ടാക്കുന്നതിനെ കുറിച്ചാണ്. രണ്ടാം സ്ഥാനത്ത് എത്തിയത് സെക്‌സ് ഓണ്‍ ദി ബീച്ച് റെസിപ്പി.

എന്നാല്‍ നെറ്റിസണ്‍സ് തിരഞ്ഞ ആദ്യത്തെ 10 വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കേരളമില്ല. വിയറ്റ്‌നാം ഒന്നാം സ്ഥാനത്തും, ഗോവ രണ്ടാം സ്ഥാനത്തും എത്തി. ചാറ്റ് ജി.പി.ടി, പാനും ആധാറും ബന്ധിക്കുന്നത്, ഇസ്രേല്‍ വാര്‍ത്തകള്‍, എന്താണ് ജി20 തുടങ്ങിയവയും ഓണ്‍ലൈന്‍ തിരച്ചില്‍ മുന്നിലെത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT