ജോ ബൈഡന്റെ പ്രസിഡന്റ് സ്ഥാനലബ്ധി അമേരിക്കന്‍ ഓഹരി വിപണികള്‍ക്ക് കോട്ടമാകുമെന്നും എമര്‍ജിംഗ് മാര്‍ക്കറ്റുകള്‍ക്ക് നേട്ടമാകുമെന്നും മോബിയസ് കാപ്പിറ്റല്‍ പാര്‍ട്‌ണേഴ്‌സ് സ്ഥാപകന്‍ മാര്‍ക്ക് മൊബിയസ്.
ബൈഡന്‍ നികുതി നിരക്ക് ഉയര്‍ത്തിയാല്‍ അത് വാള്‍ സ്ട്രീറ്റ് ഓഹരികളില്‍ നിക്ഷേപിക്കാനുള്ള ജനങ്ങളുടെ താല്‍പ്പര്യം കുറയ്ക്കുമെന്ന് മൂന്നുപതിറ്റാണ്ടിലേറെക്കാലം ഫ്രാങ്കഌന്‍ ടെംപിള്‍ടണ്‍ ഇന്‍വെസ്റ്റിനൊപ്പമുണ്ടായിരുന്ന മൊബിയസ് പറയുന്നു. ''ഇത് എമര്‍ജിംഗ് മാര്‍ക്കറ്റുകള്‍ക്കും ആഗോള തലത്തിലെ മറ്റ് ഓഹരി വിപണികള്‍ക്കും നേട്ടമാകും,'' മാര്‍ക്ക് മൊബിയസ് പറയുന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
''ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക്്, തങ്ങളുടെ നിക്ഷേപത്തിന് ഏറെ നികുതി കൊടുക്കേണ്ടി വരുമെന്ന തോന്നലുണ്ടായാല്‍ അവര്‍ അതിന് മടിക്കും,'' മൊബിയസ് പറയുന്നു. എന്നാല്‍ പല ഗ്ലോബല്‍ നിക്ഷേപകരും പറയുന്നത് ബൈഡന്‍ നികുതി ഉയര്‍ത്തില്ല എന്നാണ്. അതേസമയം അതിസമ്പന്നര്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തുക എന്നതാകും ബൈഡന്റെ നയം. അവരാണ് ഓഹരി വിപണിയില്‍ കൂടുതല്‍ സജീവവും. അതുകൊണ്ട് അത്തരക്കാര്‍ ആകര്‍ഷകമായ വിപണി തേടിപ്പോകുമെന്ന് മാര്‍ക്ക് മൊബിയസ് വിശദീകരിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine