കോവിഡ് രണ്ടാം തംരംഗം സംസ്ഥാനത്തും ആഞ്ഞടിക്കുകയാണ്. ഇതുവരെയുണ്ടായിരുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിദിന കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ വ്യാപനം കുറച്ചുകൊണ്ടുവരാന്‍ നാം എല്ലാവരും ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഇതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചില നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. വിവാഹം, വീട് താമസം തുടങ്ങിയ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് മാത്രമേ നടത്താന്‍ പാടുള്ളൂ. കൂടാതെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്ന നിശ്ചിതയെണ്ണം ആളുകള്‍ കൂടി ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അതെങ്ങനെയാണെന്ന് നോക്കാം
വിവാഹമടക്കമുള്ള ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷന്‍ നടത്തുന്നതിന് ഒരു ക്യു ആര്‍ കോഡ് ആവശ്യമാണ്. ഇത് ജാഗ്രതാ പോര്‍ട്ടലില്‍നിന്ന് പിഡിഎഫ് ആയി ലഭിക്കും. വീട് താമസമാണോ വിവാഹമാണോ തുടങ്ങിയ വിവരങ്ങള്‍ നല്‍കി ഡൗണ്‍ലോഡ് ചെയ്ത ക്യു ആര്‍ കോഡ് ചടങ്ങ് നടക്കുന്ന സ്ഥലത്ത് പതിപ്പിക്കേണ്ടതാണ്. ഇത് സ്‌കാന്‍ ചെയ്താണ് ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. അടച്ചിട്ട ഹാളുകളില്‍ 75 പേരും പുറത്തുനടക്കുന്ന ചടങ്ങുകളില്‍ 150 പേരും മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ..
* covid19jagratha.kerala.nic.in എന്ന പോര്‍ട്ടലിലെ Event Register ടാബ് ക്ലിക്ക് ചെയ്യുക.
* തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ നല്‍കിയ ശേഷം ക്യാപ്ച കോഡും നല്‍കി മൊബൈലിലെത്തുന്ന വണ്‍ടൈം പാസ്‌വേര്‍ഡ് വഴി വെരിഫൈ ചെയ്യുക
* ഏതു തരം ചടങ്ങ്, വിലാസം, തീയതി, ജില്ല തുടങ്ങിയ വിവരങ്ങള്‍ നല്‍കി ഒരു യൂസര്‍നെയിമും പാസ്‌വേര്‍ഡും ക്രിയേറ്റ് ചെയ്യുക
* വീണ്ടും ജാഗ്രതാ പോര്‍ട്ടല്‍ തുറന്ന ഡൗണ്‍ലൗഡ് ക്യു ആര്‍ കോഡ് എന്ന മെനു ക്ലിക്ക് ചെയ്ത് ക്യു ആര്‍ കോഡ് പിഡിഎഫ് രൂപത്തില്‍ ഡൗണ്‍ലൗഡ് ചെയ്യുക
* ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ക്യു ആര്‍ കോഡ് ചടങ്ങ് നടക്കുന്ന സ്ഥലത്ത് പ്രദര്‍ശിപ്പിക്കണം. ഇവ മൊബൈല്‍ വഴി സ്‌കാന്‍ ചെയ്ത് ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine