News & Views

മാരുതി സുസുക്കി 'ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്' ഇന്‍ഡസ് മോട്ടോഴ്‌സ് ചീഫ് ജനറല്‍ മാനേജര്‍ പി ഡി സെബാസ്റ്റ്യന്

32 വര്‍ഷത്തെ സേവന മികവിന് അംഗീകാരം

Dhanam News Desk

കഴിഞ്ഞ 32 വര്‍ഷമായി ഇന്‍ഡസ് മോട്ടോഴ്‌സില്‍ സേവനമനുഷ്ടിക്കുന്ന ഇന്‍ഡസ് മോട്ടോര്‍സ് ചീഫ് ജനറല്‍ മാനേജര്‍ പി ഡി സെബാസ്റ്റ്യന് മാരുതി സുസുക്കി 'ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്'. ഓട്ടോമൊബൈല്‍ മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് മാരുതി സുസുക്കി ഏര്‍പ്പെടുത്തിയ ആദ്യ അവാര്‍ഡിനാണ് സെബാസ്റ്റ്യന്‍ അര്‍ഹനായത്.

മൂന്നു പതിറ്റാണ്ടിലേറെയുള്ള സേവനം മാത്രമല്ല, തുടര്‍ച്ചയായി 13 വര്‍ഷം ഇന്‍ഡസ് മോട്ടോഴ്‌സിനെ ഇന്ത്യയിലെ No.1 ഡീലര്‍ എന്ന ബഹുമതി നേടി കൊടുക്കുന്നതില്‍ നിസ്തുലമായ പങ്കുവഹിച്ച വ്യക്തിയുമാണ് സെബാസ്റ്റ്യന്‍.

മാരുതി സുസുക്കി (Maruti Suzuki) നല്‍കിയ ഈ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഇന്‍ഡസ് മോട്ടോഴ്‌സ് ചീഫ് ജനറല്‍ മാനേജര്‍ പി ഡി സെബാസ്റ്റ്യന്‍ മാരുതി സുസുക്കി മാനേജിംഗ് ഡയറക്ടര്‍ ഹിസാഷി തക്കുഉചി സാനില്‍ നിന്നും ഏറ്റുവാങ്ങി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT