Representational Image from Canva 
News & Views

ആയുര്‍വേദം, ഹെൽത്ത് കെയർ , ടൂറിസം മേഖലകള്‍ ഒരുമിക്കുന്ന മെഗാ സംഗമം അടുത്ത ആഴ്ച കൊച്ചിയില്‍

രണ്ടു ദിവസത്തെ കോണ്‍ഫറന്‍സിനും എക്സിബിഷനിലും വിദേശത്തു നിന്നുള്ളവര്‍ ഉള്‍പ്പെടെ ആയിരത്തിലേറെ പേര്‍ സംബന്ധിക്കും.

Dhanam News Desk

ആയുര്‍വേദം, ഹെല്‍ത്ത് കെയര്‍, ടൂറിസം മേഖലയിലുള്ളവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന മെഗാ സംഗമം അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒക്ടോബര്‍ 26-27 തീയതികളില്‍ നടക്കുന്നു. സി.ഐ.ഐ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിലാണ് മെഗാ സംഗമം സംഘടിപ്പിക്കുന്നത്.

കേരള ഹെല്‍ത്ത് ടൂറിസത്തിന്റെ പത്താമത് എഡിഷനും ഗ്ലോബല്‍ ആയുര്‍വേദ സമിറ്റിന്റെ അഞ്ചാമത് എഡിഷനുമാണ് ഒരു വേദിയില്‍ നടത്തുന്നത്. ഹെല്‍ത്ത് കെയര്‍ രംഗത്തെ ആഗോള തലത്തിലെ പ്രമുഖ ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റാനുള്ള സമഗ്രമായ കാഴ്ചപ്പാടോടെയാണ് സംഗമം വിഭാവനം ചെയ്തിരിക്കുന്നത്.

ഹോളിസ്റ്റിക് ഹെൽത്ത് കെയർ  ഇവന്റ്

രണ്ടു ദിവസത്തെ കോണ്‍ഫറന്‍സിനും എക്സിബിഷനിലും വിദേശത്തു നിന്നുള്ളവര്‍ ഉള്‍പ്പെടെ ആയിരത്തിലേറെ പേര്‍ സംബന്ധിക്കും. 50ലേറെ പേര്‍ എക്സിബിഷനിലുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. Heal in India, Heal at Kerala എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ചാണ് സി.ഐ.ഐ കേരള ഹെല്‍ത്ത് ടൂറിസം 2023 മെഗാ സംഗമം നടക്കുന്നത്.

കേരളത്തിലെ മെഡിക്കല്‍ ടൂറിസം മേഖലയെ ആഗോളതലത്തിലെ സാധ്യതകളുമായി ബന്ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള സമിറ്റില്‍ ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍, ഹെല്‍ത്ത് ഇന്‍ഫോര്‍മാറ്റിക്സ്, സൈബര്‍ സെക്യൂരിറ്റി,ടെലിഹെല്‍ത്ത്, ടെലി മെഡിസിന്‍, ഹെല്‍ത്ത് കെയര്‍രംഗത്തെ നൂതന രീതികള്‍, ആഗോളതലത്തില്‍ നിന്നുള്ള രോഗികള്‍ക്ക് ഏറ്റവും മികച്ച അനുഭവം പ്രദാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ചുള്ള സെഷനുകളാണ് പ്രധാന ആകര്‍ഷണം.

ആയുര്‍വേദ രംഗത്തെ നൂതന ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവയെല്ലാം രാജ്യാന്തര, ദേശീയ തലത്തിലുള്ള പ്രതിനിധികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമൊരുക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ സമിറ്റ് ആധുനിക കാലഘട്ടത്തില്‍ ആയുര്‍വേദത്തിന്റെ അവസരങ്ങളും വെല്ലുവിളികളും ആയുര്‍വേദത്തിലെ സ്റ്റാര്‍ട്ടപ്പ് അവസരങ്ങള്‍, എ.ഐ, പുതിയ സാങ്കേതികവിദ്യകള്‍ എന്നിവ ആയുര്‍വേദത്തില്‍ എങ്ങനെ ഉള്‍ക്കൊള്ളിക്കാം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് സെഷനുകളും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സജി മാത്യു 9895757237, saji.mathew@cii.in

വിപിന്‍ 9884842295,c.vipin@cii.in

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT