ലോകത്ത് ഏറ്റവും അധികം ആളുകളെ ബാധിച്ചു കൊണ്ടിരിക്കുന്ന ഹൃദയമിടിപ്പ് സംബന്ധമായ പ്രധാനപ്പെട്ട രോഗാവസ്ഥയാണ് ഏട്രിയൽ ഫിബ്രുലേഷൻ. ഹൃദയം വേഗത്തിലും ക്രമരഹിതമായും മിടിക്കുന്ന ഒരു അവസ്ഥയാണ് ഇത്. നെഞ്ചിടിപ്പ്, ശ്വാസ തടസ്സം, ക്ഷീണം എന്നീ ലക്ഷണങ്ങൾ ഇത് മൂലം നമുക്ക് അനുഭവപ്പെടാം. സ്ട്രോക്ക് അഥവാ പക്ഷാഘാതം സംഭവിക്കുന്നതിന്റെ മുഖ്യ കാരണം ഹൃദയത്തിലെ ഈ താളപിഴവാണ്. ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചു മരണം വരെ സംഭവിക്കാവുന്ന ഗുരുതരമായ അവസ്ഥയിലേക്ക് ഇത് നമ്മെ കൊണ്ട് എത്തിച്ചേക്കാം.
ഇത്തരം ആരോഗ്യ പ്രശ്നങ്ങൾക്ക് കാർഡിയോളജിയിലെ ഏറ്റവും അതിനൂതന ചികിത്സാ രീതി ആണ് പൾസ്ഡ് ഫീൽഡ് അബ്ലേഷൻ (PFA). കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിലെ സീനിയർ കാർഡിയോളജിസ്റ്റ് & ഇലക്ട്രോഫിസിയോളജിസ്റ്റ് ഡോക്ടർ അരുൺ ഗോപിയുടെ നേതൃത്വത്തിൽ ആണ് ഇന്ത്യയിൽ തന്നെ ആദ്യമായി ഈ ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്.
ഹൃദ്രോഗ ചികിത്സാ രംഗത്ത് ഒരു പുതു വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന പൾസ്ഡ് ഫീൽഡ് അബ്ലേഷൻ (PFA) എന്ന ഈ അതിനൂതന ചികിത്സാ രീതി ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യ ദിവസം തന്നെ കേരളത്തിൽ കോഴിക്കോട് കൊണ്ട് വരുകയും ഒറ്റ ദിവസം കൊണ്ട് മൂന്ന് രോഗികളിൽ അത് വിജയകരമായി പൂർത്തിയാക്കുകയും ചെയ്തതിൽ അതിയായ സന്തോഷം ഉണ്ടെന്ന് മെട്രോമെഡ് ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ പി.പി മുഹമ്മദ് മുസ്തഫ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine