PMO in X
News & Views

'മിഗ'യും 'മാഗ'യും ചേര്‍ന്നാല്‍ 'മെഗാ' പങ്കാളിത്തമായീടും! ട്രംപിനെ കണ്ട മോദി ഇന്ത്യ-യു.എസ് ബന്ധത്തെക്കുറിച്ച് പറഞ്ഞതിന്റെ പൊരുള്‍ എന്താണ്? സംയുക്ത പ്രസ്താവനയുടെ പൂര്‍ണരൂപം വായിക്കാം

മോദി-ട്രംപ് കൂടിക്കാഴ്ചയില്‍ സൈനിക-വ്യാപാര-ആണവ ഇടപാടുകള്‍ വിപുലപ്പെടുത്താന്‍ ധാരണ

Dhanam News Desk

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലെ സംഭാഷണ ശകലം പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹ മാധ്യമമായ 'എക്‌സി'ല്‍ കുറിച്ചത് ഇങ്ങനെയാണ്: ''മാഗയെക്കുറിച്ച് പ്രസിഡന്റ് ട്രംപ് കൂടെക്കൂടെ പറയാറുണ്ട്. വികസിത ഭാരതത്തിനു വേണ്ടിയാണ് ഇന്ത്യയില്‍ ഞങ്ങള്‍ ശ്രമിക്കുന്നത്. അമേരിക്കന്‍ സാഹചര്യത്തില്‍ പറഞ്ഞാല്‍ അത് 'മിഗ'യാണ്. രണ്ടും ഒന്നിച്ച് ചേര്‍ന്നാല്‍ ഇന്ത്യക്കും യു.എസിനും പുരോഗതിയിലേക്കൊരു 'മെഗാ' പാര്‍ട്‌നര്‍ഷിപ്പു (വന്‍കിട പങ്കാളിത്ത)ണ്ട്.''മാഗ (MAGA) എന്നാല്‍ മേക്ക് അമേരിക്ക ഗ്രേറ്റ് എഗയ്ന്‍ -അമേരിക്കയെ വീണ്ടും മഹത്തരമാക്കുക. മിഗ (MIGA) എന്നാല്‍ മേക്ക് ഇന്ത്യ ഗ്രേറ്റ് എഗയ്ന്‍ -ഇന്ത്യയെ വീണ്ടും മഹത്തരമാക്കുക.

ഇറക്കുമതിയില്‍ കാര്‍ക്കശ്യം ബാക്കി

2030 ആകുമ്പോഴേക്കും യു.എസും ഇന്ത്യയുമായി 50,000 കോടി ഡോളറിന്റെ പരസ്പര വ്യാപാരം ലക്ഷ്യമിടുന്നുവെന്ന് മോദിയും ട്രംപും വൈറ്റ്ഹൗസ് കൂടിക്കാഴ്ചയില്‍ പ്രഖ്യാപിച്ചതിനൊപ്പമാണ് മോദിയുടെ വാക്കുകള്‍. ഇറക്കുമതി തീരുവയുടെ കാര്യത്തില്‍ ട്രംപ് എല്ലാവരോടും കര്‍ക്കശ നിലപാട് തുടരുന്നതിനിടയിലാണ് ഇത്.

കൂടുതല്‍ സൈനിക വ്യാപാരം

സൈനിക പങ്കാളിത്തം വിപുലമാക്കാനുള്ള 10 വര്‍ഷത്തെ രൂപരേഖയില്‍ ഈ വര്‍ഷം ഒപ്പുവെക്കും. ഇന്ത്യ-യു.എസ് കോംപാക്ട് എന്ന സൈനിക സഹകരണ-വ്യാപാര സംരംഭത്തിന് തുടക്കം. എഫ്-35 പോര്‍വിമാനം, ടാങ്ക്‌വേധ ജാവലിന്‍ മിസൈല്‍, സ്‌ട്രൈക്കര്‍ വെഹിക്കിള്‍, നിരീക്ഷണ വിമാനങ്ങള്‍ എന്നിവ ഇന്ത്യക്ക് നല്‍കും.

വാണിജ്യ മേഖലയില്‍ മിഷന്‍-500

മിഷന്‍-500 എന്ന ലക്ഷ്യവുമായി ഉഭയകക്ഷി വ്യാപാരം 2030ല്‍ 50,000 കോടി ഡോളറിലെത്തിക്കാന്‍ സഹകരിക്കും. ഈ വര്‍ഷാവസാനം ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നതിനു മുമ്പ് വ്യാപാര വിഷയങ്ങളില്‍ ഗണ്യമായ പുരോഗതി ഉണ്ടാവുമെന്ന് പ്രതീക്ഷ.

ആണവ റിയാക്ടറുകള്‍ ഇന്ത്യക്ക്

യു.എസ് രൂപകല്‍പന ചെയ്ത ആണവ റിയാക്ടറുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്നതിന് നടപടി മുന്നോട്ടു നീക്കും.

നിയമവിരുദ്ധ കുടിയേറ്റം തടയും

നിയമാനുസൃത കുടിയേറ്റത്തിനുള്ള അവസരങ്ങള്‍ നൈപുണ്യ വികസനത്തിലൂടെ സാധ്യമാക്കും. നിയമവിരുദ്ധ മനുഷ്യക്കടത്തിനും കുടിയേറ്റത്തിനും സഹായിക്കുന്ന ശക്തികള്‍ക്കെതിരെ കര്‍ക്കശ നടപടി.

റാണയെ ഇന്ത്യക്ക്

മുംബൈ ഭീകരാക്രമണ കേസിലെ കുറ്റവാണി തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറും.

പ്രിയ സുഹൃത്ത്

പ്രിയപ്പെട്ട സുഹൃത്തേ എന്ന് അഭിസംബോധന ചെയ്ത് ആലിംഗനത്തോടെയാണ് മോദിയെ വൈറ്റ് ഹൗസില്‍ ട്രംപ് സ്വീകരിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT