Image : Canva,RBI,NPCI 
News & Views

റിസർവ് ബാങ്കിന്റെ പുതിയ പ്രഖ്യാപനങ്ങൾ ഇവയാണ്

പലിശ നിരക്കിനു പുറമെ, യു.പി.ഐ, നെഫ്റ്റ് തുടങ്ങിയവയിലുമുണ്ട് തീരുമാനങ്ങൾ

Dhanam News Desk

♦ പലിശ നിരക്കുകളിൽ മാറ്റമില്ല, 6.5 ശതമാനം തന്നെ. വായ്പകൾക്കും നി​ക്ഷേപകർക്കും ഒരുപോലെ ഇതു ബാധകമാവും.

 യുപിഐ123പേ (UPI123Pay) ഇടപാട് പരിധി 5,000ൽ നിന്ന് 10,000 രൂപയാക്കി.

 യുപിഐ ലൈറ്റ് (UPILite) വാലറ്റിൽ സൂക്ഷിക്കാവുന്ന തുകയുടെ പരിധി 2,000ൽ നിന്ന് 5,000 രൂപയായി ഉയർത്തി. ഒറ്റ ഇടപാടിന്റെ പരിധി 1,000 രൂപ.

 നെഫ്റ്റ്, ആർജിടിഎസ് വഴിയുള്ള പണമിടപാടുകളിൽ ഗുണഭോക്താവിന്റെ പേര് ഉപയോക്താവിന് കാണാൻ കഴിയുന്ന രീതി ഉടനെ നടപ്പാക്കും.

 ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ വളർച്ചക്കായി മാനദണ്ഡങ്ങൾ അവഗണിക്കുന്ന രീതി തടയും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT