News & Views

എം.ഫില്‍ ബിരുദം അംഗീകൃതമല്ല; വിദ്യാര്‍ത്ഥികളും സര്‍വകലാശാലകളും ശ്രദ്ധിക്കണമെന്ന് യു.ജി.സി

ഇതിനകം എം.ഫില്‍ നേടിയവരുടെ സര്‍ട്ടിഫിക്കറ്റിന് നിയമ സാധുത കിട്ടുമോ?

Dhanam News Desk

മാസ്റ്റർ ഓഫ് ഫിലോസഫി (എം.ഫിൽ) കോഴ്‌സുകൾ അംഗീകൃത ബിരുദമല്ലെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ (യു.ജി.സി). എം.ഫില്ലിന് അഡ്മിഷൻ നേടുന്നതിൽ നിന്ന് വിദ്യാർഥികൾ വിട്ടുനിൽക്കണമെന്നും യു.ജി.സി മുന്നറിയിപ്പ് നൽകി. 2023-24 അധ്യയന വർഷത്തേക്കുള്ള എം.ഫിൽ പ്രവേശനം നിർത്തിവയ്ക്കണമെന്ന് സർവകലാശാലകളോടും യു.ജി.സി ആവശ്യപ്പെട്ടു.

എന്നാല്‍ ഇതുവരെ കോഴ്‌സ് പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കേറ്റിന് നിയമ സാധുത ഉണ്ടാകുമെന്നും യു.ജി.സി വ്യക്തമാക്കി.

ചില സർവകലാശാലകൾ എം.ഫിൽ കോഴ്സിലേക്ക് പുതുതായി അപേക്ഷ ക്ഷണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് യു.ജി.സി സെക്രട്ടറി മനീഷ് ജോഷി പറഞ്ഞു.

"യു.ജി.സിയുടെ (മിനിമം സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് പ്രൊസീജേഴ്‌സ് ഫോര്‍ അവാര്‍ഡ് ഓഫ് പി.എച്ച്.ഡി ) 2022 റെഗുലേഷന്‍പ്രകാരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എം.ഫില്‍ പ്രോഗ്രാം വാഗ്ദാനം ചെയ്യാന്‍ പാടില്ലെന്ന് പറയുന്നുണ്ട്. അതിനാല്‍ അഡ്മിഷന്‍ നിറുത്താന്‍ സര്‍വകലാശാലകള്‍ അടിയന്തര നടപടി  കൈക്കൊള്ളണം. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഒരു സ്ഥാപനവും എം.ഫില്‍ കോഴ്സ് വാഗ്ദാനം ചെയ്യരുത്. എം.ഫിൽ കോഴ്സിൽ പ്രവേശനം എടുക്കരുതെന്ന് വിദ്യാർത്ഥികളോടും നിർദ്ദേശിക്കുന്നു"- ജോഷി വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT