News & Views

കേരളപ്പിറവി ദിനത്തില്‍ വിഴിഞ്ഞത്ത് 400 മീറ്റര്‍ നീളമുള്ള കൂറ്റന്‍ മദര്‍ഷിപ്പെത്തും ! തുറമുഖ ഉദ്ഘാടനം ഡിസംബറില്‍

ട്രയല്‍ റണ്ണിന്റെ ഭാഗമായി കൂടുതല്‍ കപ്പലുകള്‍ അടുത്ത ദിവസങ്ങളില്‍ വിഴിഞ്ഞത്തെത്തും

Dhanam News Desk

കേരളപ്പിറവി ദിനത്തില്‍ വിഴിഞ്ഞം തുറമുഖത്തേക്ക് മറ്റൊരു മദര്‍ഷിപ്പ് കൂടിയെത്തും. തുറമുഖത്തിന്റെ ട്രയല്‍ റണ്ണിന്റെ ഭാഗമായി എം.എസ്.സിയുടെ വിവിയാന എന്ന കൂറ്റന്‍ മദര്‍ഷിപ്പാണ് നവംബര്‍ ഒന്നിന് തീരത്തണയുന്നത്. സിംഗപ്പൂര്‍ തുറമുഖത്ത് നിന്നുള്ള ചരക്കുമായാണ് 400 മീറ്റര്‍ നീളമുള്ള കപ്പലിന്റെ യാത്ര. ട്രയല്‍ റണ്ണിന്റെ ഭാഗമായി കൂടുതല്‍ കപ്പലുകളും അടുത്ത ദിവസങ്ങളില്‍ വിഴിഞ്ഞത്തെത്തും.

ഉദ്ഘാടനം ഡിസംബറില്‍

തുറമുഖത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം ഡിസംബറില്‍ തന്നെ നടത്തുമെന്നാണ് വിവരം. അദാനി തുറമുഖ കമ്പനിയുമായി സര്‍ക്കാരിന്റെ തുറമുഖ നിര്‍മാണ കരാര്‍ ഡിസംബര്‍ മൂന്നിന് അവസാനിക്കും. ഇതിന് മുമ്പ് തന്നെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ എത്തിച്ച് വലിയ ആഘോഷമാക്കി തുറമുഖ ഉദ്ഘാടനത്തെ മാറ്റാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. സർക്കാരുമായുള്ള ചർച്ചക്ക് ശേഷം ഉദ്ഘാടന തീയതി നിശ്ചയിക്കുമെന്നാണ് അദാനി ഗ്രൂപ്പ് നല്‍കുന്ന വിശദീകരണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT