മുരളി തുമ്മരുകുടി www.unccd.int
News & Views

ലോകത്തിനൊപ്പം കേരളം എങ്ങനെ മാറണം; ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റിന് മുരളി തുമ്മാരുകുടിയും

മാര്‍ച്ച് എട്ട് ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ധനംഹെല്‍ത്ത്‌കെയര്‍ സമ്മിറ്റ് നടക്കുക

Dhanam News Desk

ആരോഗ്യ കേരളം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റിന് കൊച്ചി ഒരുങ്ങുമ്പോള്‍ വിശിഷ്ടാതിഥിയായി മുരളി തുമ്മാരുകുടിയും. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പ്രോഗ്രാമില്‍ (UNEP) പ്രധാന റോളുകളില്‍ വിവിധ ലോകരാജ്യങ്ങളില്‍ ദൗത്യവുമായി കടന്നു ചെന്നിട്ടുള്ള അനുഭവങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കും. മാര്‍ച്ച് എട്ട് ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ധനംഹെല്‍ത്ത്‌കെയര്‍ സമ്മിറ്റ്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ സുനാമി (2004), നര്‍ഗീസ് ചുഴലിക്കാറ്റ് (മ്യാന്‍മാര്‍ 2008), വെന്‍ചുവാന്‍ ഭൂകമ്പം (ചൈന 2008), ഹെയ്ത്തിയിലെ ഭൂകമ്പം (2010), ടൊഹോക്കു സുനാമി (2011), തായ്‌ലാന്റിലെ വെള്ളപ്പൊക്കം (2011) തുടങ്ങി ഈ നൂറ്റാണ്ടിലെ പ്രധാന ദുരന്തമുഖങ്ങളിലെല്ലാം പ്രധാന റോളില്‍ മുരളി തുമ്മാരുകുടി ഉണ്ടായിരുന്നു. റുവാണ്ട, ഇറാഖ്, ലെബനണ്‍, പലസ്തീന്‍ ടെറിട്ടറികള്‍, സുഡാന്‍ എന്നിവിടങ്ങളിലെ യുദ്ധാനന്തര രക്ഷാപ്രവര്‍ത്തനങ്ങളിലും അദ്ദേഹം സുപ്രധാന പങ്കാളിയായിരുന്നു.

മുഹമ്മദ് ഹനീഷ് മുഖ്യാതിഥി

ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റില്‍ രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് മുഖ്യാതിഥിയാകും. കോണ്‍ഫറന്‍സിന്റെ വിഷയാവതരണം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗ്യാസ്ട്രോ എന്റോളജിസ്റ്റ് ഡോ. സുനില്‍ കെ മത്തായി നിര്‍വഹിക്കും. ഉദ്ഘാടന സെഷനില്‍ മേയ്ത്ര ഹോസ്പിറ്റല്‍ വൈസ് പ്രസിഡന്റ് (ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ്) കുനാല്‍ ഹാന്‍സ്, ഐ.എം.എ കൊച്ചിന്‍ പ്രസിഡന്റ് ഡോ. ജേക്കബ് ഏബ്രഹാം, ഹെല്‍ത്ത്‌കെയര്‍ കണ്‍സള്‍ട്ടന്റിംഗ് സ്ഥാപനമായ ആക്മെ കണ്‍സള്‍ട്ടിംഗിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ബി.ജി മേനോന്‍ എന്നിവര്‍ സംസാരിക്കും.

വൈകുന്നേരം 6.50 ആരംഭിക്കുന്ന അവാര്‍ഡ് നിശയില്‍ അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് ഓഫ് ഇന്ത്യ ഡയറക്റ്റര്‍ ജനറലും എന്‍.എ.ബി.എച്ച് ബോര്‍ഡ് അംഗവുമായ ഡോ. ഗിരിധര്‍ ഗ്യാനിയാണ് മുഖ്യാതിഥി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT