റെയിൽവേ സ്റ്റേഷൻ ജീവനക്കാർക്ക് മുത്തൂറ്റ് ഫിനാൻസിന്റെ ഓണസമ്മാനം കൈമാറുന്നു Image Source: Special Arrangement
News & Views

റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാര്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്ത് മുത്തൂറ്റ് ഫിനാന്‍സ്

ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് വൃത്തിയുള്ള, സൗകര്യപ്രദമായ സ്റ്റേഷന്‍ അന്തരീക്ഷം ഒരുക്കുന്ന ഇവരുടെ സേവനത്തെ ആദരിക്കാനാണ് കിറ്റുകള്‍ നല്‍കിയത്

Dhanam News Desk

മുത്തൂറ്റ് ഫിനാന്‍സിന്റെ സിഎസ്‌ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ജംഗ്ഷന്‍ (സൗത്ത്), എറണാകുളം ടൗണ്‍ (നോര്‍ത്ത്) റെയില്‍വേ സ്റ്റേഷനുകളിലെ ശുചീകരണ ജീവനക്കാരും ചുമട്ടുതൊഴിലാളികളും ഉള്‍പ്പെടെ 132 പേര്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്തു.

മുത്തൂറ്റ് ഫിനാന്‍സിന്റെ സിഎസ്.ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ജംഗ്ഷന്‍ (സൗത്ത്), എറണാകുളം ടൗണ്‍ (നോര്‍ത്ത്) റെയില്‍വേ സ്റ്റേഷനുകളിലെ ശുചീകരണ ജീവനക്കാര്‍ക്കും ചുമട്ടുതൊഴിലാളികള്‍ക്കുമായി 132 പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തു.

പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് വൃത്തിയുള്ളതും സൗകര്യപ്രദവുമായ റെയില്‍വേ സ്റ്റേഷന്‍ അന്തരീക്ഷം ഒരുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരോടുള്ള ആദരസൂചകമായി ആണ് കമ്പനി ഈ ഓണത്തിന് പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തത്.

മുത്തൂറ്റ് ഫിനാൻസിനെ പ്രതിനിധീകരിച്ച് കൺസൾട്ടന്റ് വിനു മാമ്മൻ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് കണ്ടന്റ് മാനേജർ പത്മകുമാർ പി. എന്നിവർ പങ്കെടുത്തു. ഇരു റെയിൽവേ സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് വിതരണം നടത്തിയത്.

എറണാകുളം ജംഗ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിൽ സ്റ്റേഷൻ മാസ്റ്റർ ശിവകുമാർ, ചീഫ് ഹെൽത്ത് ഇൻസ്പെക്ടർ സിന്ധു എം., ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാർ, സ്മിത, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ – കൊമേഴ്‌സ്യൽ ഗണേഷ്, പ്രവീൺ എന്നിവർ പങ്കെടുത്തു.

എറണാകുളം ടൗൺ (നോർത്ത്) റെയിൽവേ സ്റ്റേഷനിൽ സ്റ്റേഷൻ മാനേജർ വർഗീസ് സ്റ്റീഫൻ എ., ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ – കൊമേഴ്‌സ്യൽ അനിൽ എന്നിവർ നേതൃത്വം നൽകി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT