Muthoot Finance logo 
News & Views

മുത്തൂറ്റ് ഫിനാന്‍സ് ഹയര്‍ എജ്യുക്കേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

210 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും, അപേക്ഷിക്കാനുള്ള അവസാന തിയതി നവംബര്‍ 30

Dhanam News Desk

മുത്തൂറ്റ് ഫിനാന്‍സ് 2025-26 വര്‍ഷത്തേക്ക് നല്‍കുന്ന ഒന്‍പതാമത് മുത്തൂറ്റ് എം. ജോര്‍ജ് ഹയര്‍ എജ്യുക്കേഷന്‍ സ്‌കോളര്‍ഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 30 വരെ അപേക്ഷിക്കാം. പ്രൊഫഷണല്‍ കോഴ്സുകളില്‍ ഉന്നത പഠനം നടത്തുന്ന മികവുറ്റ വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളിലായി 394 വിദ്യാര്‍ത്ഥികള്‍ക്ക് 3.94 കോടി രൂപ മൂല്യമുള്ള സ്‌കോളര്‍ഷിപ്പുകളാണ് കമ്പനി വിതരണം ചെയ്തത്.

2025ല്‍ ബി.ടെക്, എം.ബി.ബി.എസ്., ബി.എസ് സി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം നേടിയ 210 വിദ്യാര്‍ത്ഥികള്‍ക്കാണ് മുത്തൂറ്റ് എം. ജോര്‍ജ് ഹയര്‍ എജുക്കേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. കേരളത്തിനു പുറമെ ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം.

അപേക്ഷകര്‍ ശ്രദ്ധിക്കേണ്ടത്

നവംബര്‍ 30 വരെ https://mgmscholarship.muthootgroup.com എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷകള്‍ നല്‍കാം. സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍, അപേക്ഷകര്‍ പഠിക്കുന്ന കോളേജിന്റെ സ്ഥലം തിരഞ്ഞെടുക്കുന്നതിനു പകരം സ്ഥിരമേല്‍വിലാസം ഉള്ള പ്രദേശം വേണം തിരഞ്ഞെടുക്കാന്‍.

പ്ലസ് ടുവിന് 90 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡ് നേടിയവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷകര്‍ അനുബന്ധ എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടി അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രവേശനം നേടിയതായിരിക്കണം.

എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്ക് 2.40 ലക്ഷം രൂപയും ബി.ടെക്, ബി.എസ് സി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് നാല് വര്‍ഷത്തേക്കായി 1.20 ലക്ഷം രൂപയുമാണ് സ്‌കോളര്‍ഷിപ്പായി നല്‍കുക. ഓരോ നഗരത്തിലുമുള്ള എം.ബി.ബി.എസ്, ബി.ടെക്, ബി.എസ് സി നഴ്‌സിങ് വിദ്യാര്‍ത്ഥികളില്‍ നിന്നായി പത്ത് വീതം 30 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

വിദ്യാഭ്യാസത്തിന് വ്യക്തികളെ മാത്രമല്ല സമൂഹങ്ങളെയും മാറ്റാനുള്ള ശക്തിയുണ്ടെന്നും സാമ്പത്തിക പ്രതിസന്ധികള്‍ക്കപ്പുറം അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ സ്വപ്നങ്ങള്‍ പിന്തുടരാനുള്ള തുല്യാവസരം ലഭിക്കണമെന്നുമാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT