News & Views

സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് വീല്‍ചെയറുകളും സട്രെച്ചറുകളും നല്‍കി മുത്തൂറ്റ് ഫിനാന്‍സ്

കാക്കനാട് വണ്‍ സ്റ്റോപ്പ് സെന്ററിനെ ഭിന്നശേഷി സൗഹൃദപരമാക്കുന്നതിന്റെ ഭാഗാമായാണ് മുത്തൂറ്റ് ഫിനാന്‍സ് സി.എസ്.ആര്‍ പദ്ധതി പ്രകാരം രണ്ട് വീല്‍ചെയറുകള്‍, ഒരു ഫോള്‍ഡിംഗ് സ്‌ട്രെച്ചര്‍, ഒരു സ്‌ട്രെച്ചര്‍ ട്രോളി എന്നിവ നല്‍കിയത്

Dhanam News Desk

മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി- സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാക്കനാടുള്ള സഖി വണ്‍ സ്റ്റോപ് സെന്ററിലേക്ക് വീല്‍ ചെയറുകളും സ്‌ട്രെച്ചറുകളും കൈമാറി.

എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ പാര്‍വതി ഗോപകുമാര്‍, മുത്തൂറ്റ് ഫിനാന്‍സ് എറണാകുളം മേഖലാ മാനേജര്‍ വിനോദ്കുമാര്‍ കെ.എസ് എന്നിവര്‍ ചേര്‍ന്ന് കൈമാറിയ ഉപകരണങ്ങള്‍ വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജീജ എസ്, സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ലിയ എ.എസ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

കാക്കനാട് വണ്‍ സ്റ്റോപ്പ് സെന്ററിനെ ഭിന്നശേഷി സൗഹൃദപരമാക്കുന്നതിന്റെ ഭാഗാമായാണ് മുത്തൂറ്റ് ഫിനാന്‍സ് സി.എസ്.ആര്‍ പദ്ധതി പ്രകാരം രണ്ട് വീല്‍ചെയറുകള്‍, ഒരു ഫോള്‍ഡിംഗ് സ്‌ട്രെച്ചര്‍, ഒരു സ്‌ട്രെച്ചര്‍ ട്രോളി എന്നിവ നല്‍കിയത്. ബിസിനസിന് അതീതമായി സമൂഹിക ക്ഷേമത്തിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് മുത്തൂറ്റ് ജോര്‍ജ് പറഞ്ഞു. സ്ത്രീകളുടെ ക്ഷേമത്തെയും അഭിമാനത്തേയും നേരിട്ട് സ്പര്‍ശിക്കുന്ന ഒരു മഹത്തായ പ്രവര്‍ത്തനത്തില്‍ പങ്കുചേരാനായതില്‍ അഭിമാനിക്കുന്നു. സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ പോലെയുള്ള സാമൂഹ്യ ക്ഷേമ സ്ഥാപനങ്ങളെ പിന്തുണക്കുന്നത് സുരക്ഷിതവും മെച്ചപ്പെട്ടതുമായ ഒരു സമൂഹം സൃഷ്ടിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ പിന്തുണയുള്ള ഒരു സംരംഭമാണ് സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍. അതിക്രമം നേരിടുന്ന സ്ത്രീകള്‍ക്ക് മെഡിക്കല്‍ സഹായം, പോലീസ് സഹായം, നിയമസഹായം, കൗണ്‍സലിംഗ്, താല്‍ക്കാലിക താമസ സ്ഥലം തുടങ്ങി എല്ലാ സേവനങ്ങളും ഒരൊറ്റ സ്ഥലത്ത് ലഭ്യമാക്കുന്ന സംവിധാനമാണിത്. 2019 ഒക്ടോബറില്‍ ആരംഭിച്ച കാക്കനാട് സെന്ററില്‍ ഇതുവരെ 1,950 സ്ത്രീകള്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്. പ്രതിമാസം ശരാശരി 30 പേരാണ് ഈ സേവനം പ്രയോജനപ്പെടുത്തുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT