News & Views

നെല്‍കര്‍ഷകരുടെ സഹകരണ സംഘത്തിന് നബാര്‍ഡിന്റെ ₹71 കോടി സഹായം

പാലക്കാട് ജില്ലയിലെ 26 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ഓഹരി ഉടമകളായി തുടങ്ങിയ പാപ്കോസിന്റെ പദ്ധതിക്ക് 13.70 കോടി രൂപ ഓഹരിയായി സമാഹരിച്ചിട്ടുണ്ട്.

Dhanam News Desk

നെല്‍കര്‍ഷകരുടെ ദുരിതത്തിനു പരിഹാരമായി സഹകരണ മേഖലയില്‍ പാലക്കാട് തുടങ്ങിയ പാലക്കാട് പാഡി പ്രൊക്യുര്‍മെന്റ് പ്രോസസിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് കോ-ഓപറേറ്റീവ് സൊസൈറ്റിക്ക് (പാപ്കോസ്) നബാര്‍ഡിന്റെ ധനസഹായം ലഭിച്ചു.

നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനഫണ്ട് (ആര്‍ഐഡി എഫ്) പദ്ധതി പ്രകാരം 71.81 കോടി രൂപയുടെ ധനസഹായമാണ് പാപ്കോസിന് അനുവദിച്ചതെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

സര്‍ക്കാര്‍ ഗാരന്റിയിലാണ് വായ്പ അനുവദിച്ചത്. പാലക്കാട് ജില്ലയിലെ 26 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ഓഹരി ഉടമകളായി തുടങ്ങിയ പാപ്കോസിന്റെ പദ്ധതിക്ക് 13.70 കോടി രൂപ ഓഹരിയായി സമാഹരിച്ചിട്ടുണ്ട്. ഇതിനു പുറമേ സര്‍ക്കാരില്‍ നിന്ന് ഓഹരി മൂലധനമായി ഒരു കോടിയും സബ്സിഡിയായി ഒരു കോടി രൂപയും അനുവദിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT