Kia Seltos Kerala Launch
News & Views

പ്രൗഢിക്ക് സുരക്ഷയുടെ കൈയൊപ്പ്; ഓള്‍-ന്യൂ കിയ സെല്‍റ്റോസ് കേരളത്തില്‍ അവതരിപ്പിച്ചു

ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്ന കിയയുടെ ആഗോള K3 പ്ലാറ്റ്ഫോമിലാണ് ഓള്‍-ന്യൂ സെല്‍റ്റോസ് നിര്‍മിച്ചിരിക്കുന്നത്.

Dhanam News Desk

പുതുതലമുറ എസ്യുവി പ്രേമികളെ ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്ത ഓള്‍-ന്യൂ കിയ സെല്‍റ്റോസ് കൊച്ചിയില്‍ അവതരിപ്പിച്ചു. ഡിസൈന്‍, സുരക്ഷ, സാങ്കേതികവിദ്യ എന്നിവയില്‍ വിട്ടുവീഴ്ചയില്ലാത്ത ഈ മിഡ്-എസ്യുവിയുടെ വില 10.99 ലക്ഷം മുതല്‍ (എക്സ്-ഷോറൂം) ആരംഭിക്കുന്നു. കിയയുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറായ ഇഞ്ചിയോണ്‍ കിയയാണ് പരിപാടി സംഘടിപ്പിച്ചത്.

ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്ന കിയയുടെ ആഗോള K3 പ്ലാറ്റ്ഫോമിലാണ് ഓള്‍-ന്യൂ സെല്‍റ്റോസ് നിര്‍മിച്ചിരിക്കുന്നത്. 4,460 മില്ലീമീറ്റര്‍ നീളം, 1,830 മില്ലീമീറ്റര്‍ വീതി, 2,690 മില്ലീമീറ്റര്‍ വീല്‍ബേസ് എന്നിവയോടെ സെഗ്മെന്റിലെ മുന്‍നിര സാന്നിധ്യമാണ് ഈ എസ്യുവി. ഇതിലൂടെ കൂടുതല്‍ ഉള്‍വശ സ്ഥലം, മെച്ചപ്പെട്ട യാത്രാസുഖം, മികച്ച ഡ്രൈവിംഗ് സ്ഥിരത എന്നിവ ഉറപ്പാക്കുന്നു.

പുതിയ ഡിജിറ്റല്‍ ടൈഗര്‍ ഫേസ്, ഐസ് ക്യൂബ് എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്ലാമ്പുകള്‍, സ്റ്റാര്‍ മാപ്പ് എല്‍ഇഡി ഡിആര്‍എല്‍സ്, കണക്ടഡ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെഗ്മെന്റില്‍ ആദ്യമായി അവതരിപ്പിക്കുന്ന ഓട്ടോമാറ്റിക് സ്ട്രീംലൈന്‍ ഡോര്‍ ഹാന്‍ഡിലുകളും 18 ഇഞ്ച് അലോയ് വീലുകളും വാഹനത്തിന് ആധുനികവും ആത്മവിശ്വാസമുള്ളതുമായ എസ്യുവി സ്വഭാവം നല്‍കുന്നു. മോണിംഗ് ഹേസ്, മാഗ്മ റെഡ് ഉള്‍പ്പെടെ 10 നിറങ്ങളില്‍ സെല്‍റ്റോസ് ലഭ്യമാകും.

സുരക്ഷയ്ക്ക് മുന്‍തൂക്കം

ആധുനികതയും പ്രീമിയം അനുഭവവും ഒരുമിപ്പിക്കുന്ന കാബിനാണ് ഓള്‍-ന്യൂ സെല്‍റ്റോസിന്റെ പ്രത്യേകത. 75.18 സെ.മീ (30 ഇഞ്ച്) ട്രിനിറ്റി പനോറാമിക് ഡിസ്പ്ലേ, ലെതറേറ്റ് അപ്പോള്‍സ്റ്ററി, വെന്റിലേറ്റഡ് മുന്‍സീറ്റുകള്‍, മെമ്മറിയോടെയുള്ള 10 വേ പവര്‍ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, ബോസ് 8 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, 64 കളര്‍ ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവല്‍-പെയിന്‍ പനോറാമിക് സണ്‍റൂഫ് എന്നിവ സഞ്ചാരത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു.

സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയാണ് ഓള്‍-ന്യൂ കിയ സെല്‍റ്റോസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ ഉള്‍പ്പെടുന്ന 24 സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സവിശേഷതകളോടൊപ്പം, 21 സ്വയം പ്രവര്‍ത്തിക്കുന്ന ഫീച്ചറുകളുള്ള ലെവല്‍-2 ADAS സിസ്റ്റവും വാഹനത്തിലുണ്ട്. 360-ഡിഗ്രി ക്യാമറയും ബ്ലൈന്‍ഡ് വ്യൂ മോണിറ്ററും ഡ്രൈവറുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സ്മാര്‍ട്ട്സ്ട്രീം G1.5 പെട്രോള്‍, G1.5 ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍ ഓള്‍-ന്യൂ സെല്‍റ്റോസിനുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT