News & Views

ശാലിനി വാരിയര്‍ക്കും വി.കെ.സി. റസാഖിനും സി.ഐ.ഐയില്‍ പുതിയ ദൗത്യം

സി.ഐ.ഐ ഇന്ത്യന്‍ വിമണ്‍ നെറ്റ് വര്‍ക്കിന്റെ (ഐ.ഡബ്ല്യു.എന്‍) സംസ്ഥാന, ദക്ഷിണേന്ത്യന്‍ പ്രാദേശിക തലങ്ങളില്‍ വിവിധ ചുമതലകള്‍ ശാലിനി വാരിയര്‍ കൈകാര്യം ചെയ്തിട്ടുണ്ട്

Dhanam News Desk

2025-26 വര്‍ഷത്തേക്കുള്ള സി.ഐ.ഐ കേരള സംസ്ഥാന കൗണ്‍സില്‍ ചെയര്‍പേഴ്‌സണായി ഫെഡറല്‍ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും റീട്ടെയില്‍ ബിസിനസ് മേധാവിയുമായ ശാലിനി വാരിയരെയും വൈസ് ചെയര്‍മാനായി വി.കെ.സി ഫുട്ഗിയര്‍ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.കെ.സി. റസാഖിനെയും തിരഞ്ഞെടുത്തു.

സി.ഐ.ഐ ഇന്ത്യന്‍ വിമണ്‍ നെറ്റ്‌വർക്കിന്റെ (ഐ.ഡബ്ല്യു.എന്‍) സംസ്ഥാന, ദക്ഷിണേന്ത്യന്‍ പ്രാദേശിക തലങ്ങളില്‍ വിവിധ ചുമതലകള്‍ ശാലിനി വാരിയര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നിലവിലെ റീട്ടെയില്‍ ബാങ്കിംഗ് മേഖലയിലെ വിപണി സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ബാങ്കിന്റെ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. ഏജിയസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്റെ ബോര്‍ഡില്‍ നോമിനി ഡയറക്ടറുമാണ് ശാലിനി വാരിയര്‍.

വി.കെ.സി. റസാഖ് ഇന്ത്യന്‍ പാദരക്ഷാ വ്യവസായത്തിലെ പ്രധാന സംരംഭങ്ങളില്‍ ഒന്നായ വി.കെ.സി. കോര്‍പ്പറേറ്റ് ഹൗസിന്റെ മാനേജിംഗ് ഡയറക്ടറാണ്. മൈക്രോസെല്ലുലാര്‍ പി.വി.സി, എയര്‍-ഇന്‍ജെക്റ്റഡ് പി.വി.സി തുടങ്ങിയ സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് അദ്ദേഹം തുടക്കമിട്ടു. ഇത് പാദരക്ഷാ ഉല്‍പ്പാദനത്തില്‍ വലിയ വിപ്ലവം സൃഷ്ടിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT