പുതി ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിന് നിലവില്‍ വരുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 23 ലക്ഷത്തോളം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഗുണം ചെയ്യുന്നതാണ് പദ്ധതിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ജീവനക്കാര്‍ക്ക് നാഷനല്‍ പെന്‍ഷന്‍ പദ്ധതിയും (എന്‍.പി.എസ്) ഏകീകൃത പെന്‍ഷന്‍ പദ്ധതിയും (യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം) തിരഞ്ഞെടുക്കാം. നിലവിലുള്ള ജീവനക്കാര്‍ക്ക് യു.പി.എസിലേക്ക് മാറാന്‍ സാധിക്കും.
അഷ്വേര്‍ഡ് പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, മിനിമം അഷ്വേര്‍ഡ് പെന്‍ഷന്‍ എന്നിങ്ങനെയാണ് പെന്‍ഷന്‍ പദ്ധതി വേര്‍തിരിച്ചിരിക്കുന്നത്.
അഷ്വേര്‍ഡ് പെന്‍ഷന്‍: ചുരുങ്ങിയത് 25 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരമിക്കുന്നതിന് മുന്‍പുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷനായി ഉറപ്പ് നല്‍കുന്നു.
ഫാമിലി പെന്‍ഷന്‍: പെന്‍ഷന്‍ വാങ്ങുന്നയാള്‍ മരിച്ചാല്‍, അപ്പോള്‍ വാങ്ങിയിരുന്ന പെന്‍ഷന്‍ തുകയുടെ 60 ശതമാനം പെന്‍ഷന്‍ കുടുംബത്തിന് ഉറപ്പാക്കും.
മിനിമം അഷ്വേര്‍ഡ് പെന്‍ഷന്‍: 10 വര്‍ഷം സര്‍വീസുള്ള ജീവനക്കാര്‍ക്ക് 10,000 രൂപ പ്രതിമാസ പെന്‍ഷന്‍ ഉറപ്പാക്കും.
നിലവിലെ പദ്ധതിയില്‍ ജീവനക്കാര്‍ നല്‍കിയിരുന്ന വിഹിതം പുതിയ പെന്‍ഷന്‍ പദ്ധതിയില്‍ കുറയും. കേന്ദ്രസര്‍ക്കാര്‍ പഴയ സ്‌കീമില്‍ 14 ശതമാനമായിരുന്നു വിഹിതമായി നല്‍കിയിരുന്നത്. പുതിയ സ്‌കീമില്‍ 18 ശതമാക്കി ഉയര്‍ത്തും.
Read DhanamOnline in English
Subscribe to Dhanam Magazine