Narendra Modi  FB
News & Views

റിയല്‍ എസ്റ്റേറ്റ് നിക്ഷേപമില്ല, സ്റ്റോക്ക് മാര്‍ക്കറ്റിലും താല്പര്യമില്ല, സ്വന്തമായി വീടും കാറുമില്ല; മോദിയുടെ സമ്പാദ്യമെത്ര?

45 ഗ്രാം ഭാരം വരുന്ന 4 സ്വര്‍ണ മോതിരങ്ങളും മോദിയുടെ കൈവശമുണ്ട്. ഇതിന് 1.73 ലക്ഷം രൂപ വിലവരും. സ്ഥിരനിക്ഷേപത്തില്‍ നിന്നുള്ള പലിശയിനത്തില്‍ പ്രതിവര്‍ഷം 2,20,218 രൂപ ലഭിക്കുന്നുണ്ട്

Dhanam News Desk

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാളാണ്. പ്രധാനമന്ത്രി പദത്തില്‍ 11 വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേരുന്ന തിരക്കിലാണ് ലോകനേതാക്കള്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ. മോദിയുടെ നിക്ഷേപമാര്‍ഗങ്ങളും സമ്പാദ്യവും എത്രയെന്നും എവിടെയെന്നും നോക്കാം.

മറ്റ് രാഷ്ട്രീയ നേതാക്കളെ പോലെ ഓഹരി വിപണിയിലും മ്യൂചല്‍ ഫണ്ടിലും മോദിക്ക് വലിയ താല്പര്യമില്ല. ഒരൊറ്റ കമ്പനിയുടെയും ഓഹരികള്‍ അദ്ദേഹം കൈവശം വച്ചിട്ടില്ല. ബാങ്കിലെ സ്ഥിര നിക്ഷേപത്തിലും പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ്‌സ് സ്‌കീമിലുമാണ് അദ്ദേഹം നിക്ഷേപം നടത്തിയിരിക്കുന്നത്.

കൈവശം 59,920 രൂപ മാത്രം

പണമായി മോദിയുടെ കൈവശമുള്ളത് 59,920 രൂപയാണ്. എസ്.ബി.ഐയുടെ ഗുജറാത്തിലെ ഗാന്ധിനഗര്‍ ബ്രാഞ്ചില്‍ 3.2 കോടി രൂപയുടെ സ്ഥിരനിക്ഷേപമുണ്ട്. ഇതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നിക്ഷേപവും. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റില്‍ 9,74,964 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷം കൊണ്ട് മെച്യൂരിറ്റി എത്തുന്ന പോസ്റ്റ് ഓഫീസ് സ്‌കീമാണിത്. 7.7 ശതമാനമാണ് വാര്‍ഷിക പലിശ. നികുതി ഇളവ് ലഭിക്കുന്ന സ്‌കീം കൂടിയാണിത്.

45 ഗ്രാം ഭാരം വരുന്ന 4 സ്വര്‍ണ മോതിരങ്ങളും മോദിയുടെ കൈവശമുണ്ട്. ഇതിന് 1.73 ലക്ഷം രൂപ വിലവരും. സ്ഥിരനിക്ഷേപത്തില്‍ നിന്നുള്ള പലിശയിനത്തില്‍ പ്രതിവര്‍ഷം 2,20,218 രൂപ ലഭിക്കുന്നുണ്ട്.

പ്രധാനമന്ത്രിയെന്ന നിലയിലും എംപിയെന്ന നിലയിലും മോദിക്ക് വരുമാനം ലഭിക്കുന്നുണ്ട്. ഇതിനൊപ്പം നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ വഴിയും വരുമാനം ലഭിക്കുന്നു. മറ്റ് രാഷ്ട്രീയ നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി വീട്, സ്ഥലം, വാഹനങ്ങള്‍, വാണിജ്യ നിക്ഷേപങ്ങള്‍ എന്നിവ മോദിക്കില്ല.

പ്രധാനമന്ത്രിയെന്ന നിലയ്ക്ക് മോദിയുടെ പ്രതിമാസ ശമ്പളം 1.66 ലക്ഷം രൂപയാണ്. ഇതിനൊപ്പം അലവന്‍സായും വരുമാനം ലഭിക്കുന്നു. പാര്‍ലമെന്ററി അലവന്‍സ് (45,000), ഡെയ്‌ലി അലവന്‍സ് എന്നിവയും ഇത്തരത്തില്‍ ലഭിക്കുന്നുണ്ട്.

മോദിയുടെ വാര്‍ഷിക വരുമാനം (ലക്ഷത്തില്‍)

2022-2023 23,56,080

2021-2022 15,41,870

2020-2021 17,07,930

2019-2020 17,20,760

2018-2019 11,14,230

PM Narendra Modi’s assets revealed: no real estate, no stocks, mainly fixed deposits and savings schemes

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT