News & Views

പ്രമുഖ എൻ ആർ ഐ വ്യവസായി അഡ്വ. സി.കെ മേനോൻ അന്തരിച്ചു

Dhanam News Desk

പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ പത്മശ്രീ അഡ്വ. സി.കെ. മേനോന്‍ നിര്യാതനായി. 72 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2009 ൽ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച വ്യക്തിയാണ് ഖത്തര്‍ ആസ്ഥാനമായ ബഹ്‌സാദ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ അഡ്വ.സി കെ മേനോൻ.

പ്രവാസി ഭാരതീയ സമ്മാന്‍, വേൾഡ് മലയാളി കൗൺസിലിന്റെ ഫെഡറൽ ബാങ്ക് കേരള ബിസിനസ്സ് അവാർഡ്, ഖത്തര്‍ ഭരണകൂടത്തിന്റെ ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

സാമൂഹ്യസേവനരംഗത്തും കാരുണ്യപ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസ-സാംസ്‌കാരിക രംഗങ്ങളിലും നിസ്തുലസംഭാവനകള്‍ നല്‍കിയ അദ്ദേഹം തൃശൂര്‍ സ്വദേശിയാണ്.

ഭാര്യ ജയശ്രീ കെ മേനോൻ. മക്കൾ അഞ്ജന, ശ്രീരഞ്ജിനി, ജയകൃഷ്ണൻ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT