ഓക്ടല്‍ ഫിനാന്‍സിന്റെ 12-ാമത് ശാഖയുടെ ഉദ്ഘാടനം മലങ്കര ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസന മെത്രാപോലീത്താ ഡോ. ഗീവര്‍ഗീസ് മാര്‍ ബയൂലിയോസ് നിര്‍വഹിക്കുന്നു. 
News & Views

ഒക്ടല്‍ ഫിനാന്‍സ് കൊച്ചിയില്‍ പുതിയ ശാഖ തുറന്നു

ചിറ്റൂര്‍ റോഡിലെ അയ്യപ്പന്‍കാവിലാണ് പുതിയ ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിച്ചത്

Dhanam News Desk

റിസര്‍വ് ബാങ്ക് അംഗീകൃത ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ (NBFC) ഒക്ടല്‍ ഫിനാന്‍സിന്റെ 12-ാമത് ശാഖ കൊച്ചിയില്‍ തുറന്നു. ചിറ്റൂര്‍ റോഡിലെ അയ്യപ്പന്‍കാവിലാണ് പുതിയ ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിച്ചത്.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസന മെത്രാപോലീത്താ ഡോ. ഗീവര്‍ഗീസ് മാര്‍ ബയൂലിയോസ് ഉദ്ഘാടനം നിര്‍വഹിച്ചു. സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായി.

ഒക്ടല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സി.കെ അപ്പുമോന്‍, മാനേജിംഗ് ഡയറക്ടര്‍ ക്രിസ് ഹാരിസ് ചെറുവത്തൂര്‍, ഡയറക്ടര്‍മാര്‍, ഓഹരി ഉടമകള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

തൃശൂര്‍ ജില്ലയിലെ കുന്നംകുളം ആസ്ഥാനമായുള്ള ഒക്ടല്‍ ഫിനാന്‍സ് റിസര്‍വ് ബാങ്കിന്റെ അംഗീകാരവും രജിസ്ട്രേഷനും സ്വന്തമാക്കിയ സ്ഥാപനമാണ്.

ഗോള്‍ഡ് ലോണ്‍, ബിസിനസ് ലോണ്‍, വാഹനവായ്പ, മൈക്രോ ഫിനാന്‍സ്, പ്രോപ്പര്‍ട്ടി ലോണ്‍, ഇലക്ട്രിക് വാഹന ലോണ്‍ എന്നിവ ഒക്ടല്‍ ഫിനാന്‍സിലൂടെ ലഭിക്കുന്നു. കുറഞ്ഞ ഡോക്യുമെന്റേഷന്‍ നല്‍കി വേഗത്തില്‍ ലോണ്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നതാണ് ഒക്ടല്‍ ഫിനാന്‍സിന്റെ പ്രത്യേകത.

1996 മാര്‍ച്ച് 28നാണ് ഒക്ടല്‍ ഫിനാന്‍സ് സ്ഥാപിതമാകുന്നത്. 2003ല്‍ നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി (എന്‍.ബി.എഫ്.സി) സ്ഥാപനമായി റിസര്‍വ് ബാങ്ക് അംഗീകാരം ലഭിച്ചു. തൃശൂര്‍, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലാണ് നിലവില്‍ ബ്രാഞ്ചുകളുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT