image credit : canva and reliance  
News & Views

ലോട്ടറി അടിച്ച പോലെ!, 37 വര്‍ഷം പഴക്കമുളള റിലയന്‍സ് ഓഹരി കണ്ടെത്തി, നിലവിലെ വില ₹ 11 ലക്ഷം

10 രൂപയുടെ 30 ഓഹരികളാണ് ഇദ്ദേഹത്തിന് ലഭിച്ചത്

Dhanam News Desk

വീട് വൃത്തിയാക്കുന്നതിനിടെ ചണ്ഡീഗഡ് സ്വദേശിക്ക് അപ്രതീക്ഷിതമായി ഒരു നിധി ലഭിച്ചു. 1988 ൽ വാങ്ങിയ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികളുടെ കടലാസുകളാണ് രത്തന്‍ ധില്ലണ് ലഭിച്ചത്. 10 രൂപയുടെ 30 ഓഹരികളാണ് ഇദ്ദേഹത്തിന് ലഭിച്ചത്.

ഈ ഓഹരി ഇപ്പോഴും പ്രാബല്യത്തിലുളളതാണോയെന്ന് ആരാഞ്ഞ് രത്തന്‍ സമൂഹ മാധ്യമമായ എക്സില്‍ പോസ്റ്റ് പങ്കുവെച്ചു. 37 വർഷം പഴക്കമുള്ള ഓഹരിയുടെ നിലവിലെ മൂല്യം ഏകദേശം 11 ലക്ഷം രൂപയാണെന്നാണ് കരുതുന്നത്. മൂന്ന് സ്റ്റോക്ക് വിഭജനങ്ങൾക്കും രണ്ട് ബോണസുകൾക്കും ശേഷം ഇത് 960 ഓഹരികളായി വളർന്നതായി ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടി. ഓഹരി എടുത്തയാള്‍ നിലവില്‍ ജീവിച്ചിരിപ്പില്ല.

മരിച്ചുപോയ ഓഹരി ഉടമയുമായുള്ള ബന്ധത്തിന്റെ തെളിവ് ഉൾപ്പെടെയുള്ള രേഖകളുമായി ആർ‌ഐ‌എല്ലുമായി ബന്ധപ്പെടാൻ മറ്റൊരു ഉപയോക്താവ് നിർദ്ദേശിച്ചു. രത്തന് ലോട്ടറിയടിച്ചു എന്നാണ് വേറൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. നിലവിലെ റീമാറ്റ് ഫോം ഡീമാറ്റിലേക്ക് മാറ്റണമെന്ന ഉപദേശമാണ് ഒരു ഉപയോക്താവ് നല്‍കിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT