കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഓമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാനദണ്ഡം പുതുക്കി. രാജ്യാന്തര യാത്രക്കാരുടെ നിരീക്ഷണത്തിനും പരിശോധനയ്ക്കുമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മാര്‍ഗരേഖ. മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യാന്തര യാത്രക്കാര്‍ക്ക് എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. യാത്രക്കാര്‍ക്ക് മുന്‍പുള്ള 14 ദിവസത്തെ വിവരങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശം.
നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും വേണം. റിസ്‌ക്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. 12 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. റിസ്‌ക്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നെഗറ്റീവാണെങ്കിലും ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണം. എട്ടാം ദിവസം വീണ്ടും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം.പരിശോധനക്ക് ശേഷം ഏഴ് ദിവസം വീണ്ടും ആരോഗ്യനില നിരീക്ഷിക്കണം. ഡിസംബര്‍ ഒന്ന് മുതല്‍ മാര്‍ഗരേഖ പ്രാബല്യത്തില്‍ വന്നു.
യാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ ഒരു സെല്‍ഫ് ഡിക്ലറേഷന്‍ ഫോം സമര്‍പ്പിക്കേണ്ടതുണ്ട്: അവര്‍ -ve RT-PCT റിപ്പോര്‍ട്ട് അപ്ലോഡ് ചെയ്യുകയും വേണം (യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് നടത്തിയത്) കൂടാതെ, ഈ റിപ്പോര്‍ട്ടിന്റെ ആധികാരികതയുടെ പ്രഖ്യാപനം നല്‍കേണ്ടതുണ്ട്. ഒപ്പം ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
എത്തിച്ചേരുമ്പോള്‍ നിബന്ധനകളെല്ലാം പൂര്‍ത്തിയാക്കിയെന്ന് എയര്‍ലൈനുകള്‍ ഉറപ്പാക്കും.
Read DhanamOnline in English
Subscribe to Dhanam Magazine