Otohom 
News & Views

ഓട്ടോഹോം ഓട്ടോമേഷന്‍; സ്മാര്‍ട്ട് ലിവിംഗിലെ പുതു തരംഗം

പൂര്‍ണമായി ഇന്‍ഹൗസ് റിസര്‍ച്ചിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ അഭിരുചിക്ക് ഇണങ്ങും വിധം ഡിസൈന്‍ ചെയ്യുന്നതാണ് ഓട്ടോഹോം ഉല്‍പ്പന്നങ്ങള്‍

Dhanam News Desk

സാങ്കേതികവിദ്യ ജീവിതശൈലിയെ മാറ്റിമറിക്കുന്ന ഒരു യുഗത്തില്‍, വീടുകളും ഓഫീസുകളും ഹോട്ടലുകളുമൊക്കെ കൂടുതല്‍ സ്മാര്‍ട്ട് ആവുകയാണ് ഓട്ടോമേഷന്‍ സാങ്കേതിക വിദ്യയ്ക്കൊപ്പം. സുരക്ഷ ഉറപ്പാക്കുന്നതു മുതല്‍ എനര്‍ജി മാനേജ്മെന്റും എന്റര്‍ട്ടെയ്ന്‍മെന്റ് ഉപകരണങ്ങളുടെ പ്രവര്‍ത്തനവും, എന്തിന് കര്‍ട്ടന്‍ നീക്കാന്‍ പോലും ഓട്ടോമേഷന്‍ ഉള്‍പ്പെടുത്തുന്നുണ്ട്. അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന ഇന്ത്യന്‍ നിര്‍മിത ഹോം ഓട്ടോമേഷന്‍ വിപണിയില്‍ അത്യാധുനിക ഓട്ടോമേഷന്‍ ഉല്‍പ്പന്നങ്ങളുമായി ശ്രദ്ധേയമായ സാന്നിധ്യമാകുകയാണ് യുഎസ് ആസ്ഥാനമായ ടെക്‌നോളജി കമ്പനിയായ ഓട്ടോഹോം ഓട്ടോമേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്.

വീട്, ഓഫീസ്, ഹോട്ടല്‍, വില്ലകള്‍ എന്നിവയ്ക്കെല്ലാമുള്ള സ്മാര്‍ട്ട് ഓട്ടോമേഷന്‍ ഉല്‍പ്പന്നങ്ങള്‍ കമ്പനി ലഭ്യമാക്കുന്നു. പുതിയ തലമുറയുടെ ആവശ്യങ്ങള്‍ മനസിലാക്കി കരുത്തുറ്റ ആര്‍&ഡിയുടെ പിന്‍ബലത്തിലാണ് ഓട്ടോഹോം ഈ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നത്.

ആഗോള നിലവാരത്തില്‍

പൂര്‍ണമായി ഇന്‍ഹൗസ് റിസര്‍ച്ചിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ അഭിരുചിക്ക് ഇണങ്ങും വിധം ഡിസൈന്‍ ചെയ്യുന്നതാണ് ഓട്ടോഹോം ഉല്‍പ്പന്നങ്ങള്‍. മികച്ച കസ്റ്റമര്‍ സപ്പോര്‍ട്ടും ഉറപ്പുവരുത്തുന്നു. 30 ശതമാനത്തോളം വൈദ്യുതി ലാഭിക്കാന്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് സാധിക്കുന്നുവെന്നും ഓട്ടോഹോം സിഇഒ നൗഫല്‍ ബാബു പറയുന്നു.

ബില്‍ഡര്‍മാര്‍ക്കുള്ള OEM സൗകര്യങ്ങള്‍, വില കുറഞ്ഞതും വിശ്വാസ്യതയുള്ളതുമായ പരിഹാരങ്ങളും ഓട്ടോഹോമിനെ വേറിട്ട് നിര്‍ത്തുന്നു. മികച്ച ബാക്കപ്പ് സേവനം, വേഗത്തിലുള്ള ഇന്‍സ്റ്റലേഷന്‍, കസ്റ്റമൈസ്ഡ് ഉപകരണങ്ങള്‍ എന്നിവയാണ് കമ്പനി ഉറപ്പ് നല്‍കുന്നത്. മുന്‍നിര ബില്‍ഡര്‍മാരുമായും ആര്‍ക്കിട്ടെക്ടുകളുമായും സഹകരിച്ച് ബംഗളൂരു, കൊച്ചി തുടങ്ങിയ നഗരങ്ങളില്‍ ഓട്ടോഹോം സ്മാര്‍ട്ട് ലിവിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വളരാന്‍

ഇന്ത്യയുടെ വിവിധ നഗരങ്ങളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള കമ്പനി വിതരണ ശൃംഖലകള്‍ വികസിപ്പിച്ചുകൊണ്ട് കൂടുതല്‍ വിപുലീകരണം നടത്താനുള്ള ശ്രമത്തിലാണ്. കമ്പനിയുടെ ഡിസ്ട്രിബ്യൂഷന്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരവും നല്‍കുന്നുണ്ട്. രാജ്യത്ത് ഉടനീളം ഡിസ്ട്രിബ്യൂഷന്‍ പങ്കാളികളെ തേടുകയാണ് കമ്പനിയെന്ന് നൗഫല്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്

വെബ്സൈറ്റ്: www.otohom.com.

ഫോണ്‍: 91500 55004.

(ധനം മാഗസിന്‍ ജൂണ്‍ 30 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT