News & Views

യു.പി.ഐ ഉപയോഗിച്ച് മറ്റു രാജ്യങ്ങളിലും പേയ്‌മെന്റുകൾ നടത്താം, പേപാൽ വേൾഡ് അവതരിപ്പിക്കാനൊരുങ്ങി കമ്പനി

ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റുകളിൽ യുപിഐ വലിയ ആധിപത്യമാണ് പുലർത്തുന്നത്

Dhanam News Desk

മറ്റു രാജ്യങ്ങളിലും പേയ്‌മെന്റുകൾ നടത്താൻ കഴിയുന്ന ആഗോള പ്ലാറ്റ്‌ഫോമുമായി യു.പി.ഐ പേയ്‌മെന്റ് കമ്പനിയായ പേപാൽ (PayPal). ഇതിനായി മറ്റു രാജ്യങ്ങളിലെ ഓപ്പറേറ്ററുമായി കമ്പനി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. പേപാൽ വേൾഡ് എന്ന പേരിലാണ് ആഗോള പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നത്.

നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ബ്രസീലിലെ മെർക്കാഡോ പാഗോ (Mercado Pago), ടെൻസെന്റ് ഹോൾഡിംഗ്സിന്റെ ടെൻപേ ഗ്ലോബൽ (Tenpay Global), വെൻമോ (Venmo) തുടങ്ങിയവയുമായാണ് പേപാൽ വേൾഡ് പങ്കാളിത്തതില്‍ ഏര്‍പ്പെട്ടത്. ഈ വർഷം അവസാനത്തോടെ പേപാൽ വേൾഡ് പ്രവർത്തനക്ഷമമാകുമെന്നാണ് കരുതുന്നത്. ഭാവിയിൽ കൂടുതൽ പങ്കാളികളെ ചേർക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

പേപാൽ വേൾഡിന്റെ പ്ലാറ്റ്‌ഫോമിൽ യുപിഐ സംയോജിപ്പിക്കുന്നത് യുപിഐ യുടെ ആഗോള സാന്നിധ്യം വികസിപ്പിക്കുന്നതിൽ സുപ്രധാന ചുവടുവയ്പ്പായിരിക്കുമെന്ന് എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ്‌സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒ യുമായ റിതേഷ് ശുക്ല പറഞ്ഞു. യുപിഐ ബ്ലൂപ്രിന്റില്‍ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം നിർമ്മിക്കുന്നതിനായി ആഫ്രിക്കയിലെയും ദക്ഷിണ അമേരിക്കയിലെയും രാജ്യങ്ങളുമായി ഇന്ത്യ ചർച്ചകൾ നടത്തിവരികയാണ്. ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റുകളിൽ യുപിഐ വലിയ ആധിപത്യമാണ് പുലർത്തുന്നത്. മൊത്തം റീട്ടെയിൽ ഡിജിറ്റൽ പേയ്‌മെന്റുകളുടെ 85 ശതമാനവും യു.പി.ഐ യാണ്.

PayPal World to enable international payments using UPI, expanding India's digital payment influence globally.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT