ദക്ഷിണേന്ത്യയിലെ പരസ്യ-ആശയവിനിമയ മേഖലയിലെ ക്രിയാത്മക മികവിന്റെ അംഗീകാരമായ പെപ്പര്‍ അവാര്‍ഡ്‌സ് 2025-ന്റെ എന്‍ട്രികള്‍ ക്ഷണിച്ചു. 2024 ഏപ്രില്‍ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ സൃഷ്ടികളാണ് പരിഗണിക്കുക. എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 30. വിപണന വാര്‍ത്താ പ്ലാറ്റ്‌ഫോമായ 'മാനിഫെസ്റ്റ്' (Manifest) ആയിട്ടുള്ള പുതിയ പങ്കാളിത്തമാണ് ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണം.
മാനിഫെസ്റ്റുമായുള്ള സഹകരണം, ദക്ഷിണേന്ത്യന്‍ സര്‍ഗ സൃഷ്ടികളെ ദേശീയ ശ്രദ്ധയിലേക്ക് എത്തിക്കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ കെ. വേണുഗോപാല്‍ വ്യക്തമാക്കി. ഈ വര്‍ഷം ദേശീയ അവാര്‍ഡുകള്‍ക്ക് സമാനമായി പുതിയ കാറ്റഗറികള്‍ ചേര്‍ത്തിട്ടുണ്ട്. 'ഏജന്‍സി ഓഫ് ദി ഇയര്‍', 'അഡ്വര്‍ടൈസര്‍ ഓഫ് ദി ഇയര്‍' അവാര്‍ഡുകള്‍ക്കൊപ്പം മികച്ച സൃഷ്ടികള്‍ക്ക് പ്രത്യേക ജൂറി അവാര്‍ഡും നല്‍കുമെന്ന് പെപ്പര്‍ അവാര്‍ഡ്സ് ചെയര്‍മാന്‍ പി.കെ നടേശ് പറഞ്ഞു.
കാന്‍, വണ്‍ ഷോ, ഗോവഫെസ്റ്റ് തുടങ്ങിയ അന്താരാഷ്ട്ര വേദികളില്‍ വിധികര്‍ത്താക്കളായ പ്രമുഖരാണ് പെപ്പര്‍ അവാര്‍ഡ്‌സിലെ വിധികര്‍ത്താക്കള്‍. ദക്ഷിണേന്ത്യ ആസ്ഥാനമായുള്ള പരസ്യ, ഡിജിറ്റല്‍ ഏജന്‍സികള്‍, പരസ്യദാതാക്കള്‍, മീഡിയ, പ്രൊഡക്ഷന്‍ ഹൗസുകള്‍ എന്നിവര്‍ക്ക് അവാര്‍ഡിനായി അപേക്ഷിക്കാം.
എന്‍ട്രികള്‍ www.pepperawards.com വഴി സമര്‍പ്പിക്കണം. 2025 ഡിസംബര്‍ ആദ്യവാരം കൊച്ചിയിലെ ലെ മെറിഡിയനിലാണ് അവാര്‍ഡ് ദാന ചടങ്ങ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 75599 50909, 98460 50589.
Read DhanamOnline in English
Subscribe to Dhanam Magazine