പെപ്പര്‍ ക്രിയേറ്റീവ് അവാര്‍ഡ്സിന്റെ വാര്‍ഷികാഘോഷങ്ങള്‍ മന്ത്രി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുന്നു.  
News & Views

പെപ്പര്‍ ക്രിയേറ്റീവ് അവാര്‍ഡ്‌സിന് 20 വയസ്; കൊച്ചിയില്‍ ആഘോഷങ്ങള്‍ക്ക് തുടക്കം

പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ പ്രസൂണ്‍ പാണ്ഡെ മുഖ്യപ്രഭാഷണം നടത്തി

Dhanam News Desk

ഇന്ത്യയിലെ രണ്ടാമത്തെ വലിയ പരസ്യ-മാധ്യമ പുരസ്‌കാരമായ പെപ്പര്‍ ക്രിയേറ്റീവ് അവാര്‍ഡ്സിന്റെ ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് കൊച്ചി ബോള്‍ഗാട്ടി ഇവന്റ് സെന്ററില്‍ തുടക്കമായി. മന്ത്രി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു.

നിര്‍മ്മിത ബുദ്ധി എന്നത് മറ്റൊരു സാങ്കേതിക ഉപകരണം മാത്രമാണ്. മനുഷ്യന്റെ സര്‍ഗ്ഗാത്മകതയെ മറികടക്കാന്‍ അതിന് ഒരിക്കലും കഴിയില്ലെന്ന് അദ്ദേഹം ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു. പെപ്പര്‍ ക്രിയേറ്റീവ് ട്രസ്റ്റിന്റെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്ക് കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാവിധ സഹകരണങ്ങളും പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനല്‍കി.

പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ പ്രസൂണ്‍ പാണ്ഡെ മുഖ്യപ്രഭാഷണം നടത്തി. 'നിര്‍മിത ബുദ്ധിയുടെ കാലഘട്ടത്തില്‍ മനുഷ്യന്റെ സര്‍ഗാത്മകത യഥാര്‍ത്ഥ കഥപറച്ചിലിന് പകരമാകുമോ?' എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം.

20 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയ പെപ്പെര്‍ ക്രീയേറ്റീവ് ട്രസ്റ്റിമരായ സുദീപ് കുമാര്‍, സന്ദീപ് നായര്‍, രാജീവ് മേനോന്‍, കെ. വേണുഗോപാല്‍, ആര്‍. മാധവ മേനോന്‍, ഡോ. വിനയ് കുമാര്‍, ജി ശ്രീനാഥ്, യുഎസ് കുട്ടി, പി.കെ നടേഷ്, ലക്ഷ്മണ്‍ വര്‍മ്മ, അനില്‍ ജെയിംസ്, മെന്റര്‍ പ്രതാപ് സുതന്‍ എന്നിവരെ ആദരിച്ചു. പരസ്യ-മാധ്യമ രംഗത്തെ പ്രമുഖര്‍ ഏകദിന സമ്മേളനത്തില്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT