News & Views

വനിതാ ജീവനക്കാര്‍ക്ക് കുരുമുളക് സ്‌പ്രേയുടെ രക്ഷയേകി റെയില്‍വേ

Dhanam News Desk

രാത്രി ജോലി ചെയ്യുന്ന റെയില്‍വേ വനിതാ ജീവനക്കാര്‍ക്ക് സാമൂഹിക വിരുദ്ധരെ പ്രതിരോധിക്കാന്‍ കുരുമുളക് സ്‌പ്രേയുടെ തുണ.ദക്ഷിണ റെയില്‍വേയിലെ സേലം ഡിവിഷനിലാണ് സ്വയം പ്രതിരോധത്തിനുള്ള കുരുമുളക് സ്‌പ്രേ വിതരണം ചെയ്തത്.

വനിതാ ഗേറ്റ് കീപ്പര്‍മാര്‍, ട്രാക്ക് സംരക്ഷകര്‍, ലോക്കോ പൈലറ്റുമാര്‍, ഗാര്‍ഡുമാര്‍ എന്നിവര്‍ക്കു നേരെ വര്‍ദ്ധിച്ചുവരുന്ന മോശം പെരുമാറ്റമാണ് രാജ്യത്ത് ആദ്യമായുള്ള ഈ നടപടിക്കു പിന്നിലെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ യു സുബ്ബറാവു പറഞ്ഞു.വിജനമായ സ്ഥലങ്ങളില്‍ ട്രാക്കുകള്‍ നിരീക്ഷിക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ രാത്രിയിലും ചെയ്യേണ്ടിവരുന്ന അനങ്കൂര്‍ റെയില്‍വേ സ്റ്റേഷനിലെ  പോയിന്റ് വുമണ്‍ പി രാധ നല്‍കിയ പരാതി ഇതു സംബന്ധിച്ച് വലിയ വാര്‍ത്തയായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT