pernod-ricard.com/en
News & Views

ഇംപീരിയല്‍ ബ്ലൂ വിസ്‌കി 'കൈമറിയും', നീക്കം വേഗത്തിലാക്കി ഇന്ത്യന്‍ കമ്പനി

1997ല്‍ സീയെഗ്രാം ആണ് ഇംപീരിയല്‍ ബ്ലൂ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 2002ല്‍ പെര്‍നോഡ് ബ്രാന്‍ഡിനെ ഏറ്റെടുത്തു

Dhanam News Desk

ഇന്ത്യയില്‍ ഏറ്റവുമധികം വില്ക്കപ്പെടുന്ന വിസ്‌കി ബ്രാന്‍ഡുകളില്‍ ഒന്നായ ഇംപീരിയല്‍ ബ്ലൂവിനെ ഇന്ത്യന്‍ കമ്പനികളുടെ കണ്‍സോഷ്യം ഏറ്റെടുത്തേക്കും. ഫ്രഞ്ച് കമ്പനിയായ പെര്‍നോഡ് റികാര്‍ഡ് ആണ് ഇംപീരിയല്‍ ബ്ലൂ ബ്രാന്‍ഡിന്റെ ഉടമസ്ഥര്‍.

ഇന്ത്യന്‍ ബിസിനസുകാരനായ രവി ഡിയോള്‍ നേതൃത്വം നല്കുന്ന കണ്‍സോഷ്യം ഈ കമ്പനിയെ സ്വന്തമാക്കാന്‍ രംഗത്തുണ്ടെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മദ്യ വ്യവസായ രംഗത്ത് 50 വര്‍ഷത്തെ പരിചയസമ്പത്തുള്ള കമ്പനിയാണ് ഡിയോളിന്റെ ഇന്‍ബ്രൂ ബീവറേജസ്.

ഗ്രീന്‍ ലേബല്‍ വിസ്‌കി, ഡിപ്ലോമാറ്റ് വിസ്‌കി, ബ്ലു റിബാന്‍ഡ് ജിന്‍, റൊമനോവ് വോഡ്ക, ഡോക്ടേഴ്‌സ് ബ്രാന്‍ഡി, മില്ലര്‍ ബിയര്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ ഇന്‍ബ്രൂ ബീവറേജസിന് സ്വന്തമാണ്. 1997ല്‍ സീയെഗ്രാം ആണ് ഇംപീരിയല്‍ ബ്ലൂ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 2002ല്‍ പെര്‍നോഡ് ബ്രാന്‍ഡിനെ ഏറ്റെടുത്തു. ഫ്രഞ്ച് കമ്പനി ഏറ്റെടുത്തതോടെ ഇംപീരിയല്‍ ബ്ലൂ ഇന്ത്യയില്‍ ഏറ്റവുമധികം വില്ക്കപ്പെടുന്ന വിസ്‌കി ബ്രാന്‍ഡുകളില്‍ ഒന്നായി മാറിയിരുന്നു.

പെര്‍നോഡ് റികാര്‍ഡിന്റെ തന്നെ ബ്രാന്‍ഡായ റോയല്‍ സ്റ്റാഗിന് പിന്നില്‍ വില്പനയില്‍ രണ്ടാംസ്ഥാനത്താണണ് ഇംപീരിയല്‍ ബ്ലൂ. യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ മക്‌ഡൊണാള്‍ഡ്‌സ് നമ്പര്‍ വണ്‍ ആണ് ഇന്ത്യയില്‍ വില്പനയില്‍ ഒന്നാമത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT