Image : Canva 
News & Views

ഒക്ടോബര്‍ അഞ്ചിനുശേഷം ഇന്ധന വിലയില്‍ നിര്‍ണായക പ്രഖ്യാപനത്തിന് കേന്ദ്രം

ക്രൂഡ്ഓയില്‍ വില 70 ഡോളറില്‍ താഴെ വന്നപ്പോഴും ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്രം തയാറായിരുന്നില്ല

Dhanam News Desk

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ഒക്ടോബര്‍ അഞ്ചിനു ശേഷം വലിയ മാറ്റം വരുത്തുമെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ നിര്‍ണായക നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഇന്ധന വില കുറയ്ക്കുന്നത് ഗുണം ചെയ്യുമെന്ന തിരിച്ചറിവിലാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില വലിയ തോതില്‍ കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധനവില കുറച്ചിരുന്നില്ല.

ഈ വര്‍ഷം മാര്‍ച്ചില്‍ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഇന്ധനവില അവസാനമായി കുറച്ചത്. അടുത്തിടെ ക്രൂഡ്ഓയില്‍ വില ബാരലിന് 70 ഡോളറില്‍ താഴെയായിരുന്നു. ഈ സന്ദര്‍ഭത്തില്‍ പോലും വില കുറയ്ക്കാന്‍ കേന്ദ്രം തയാറായിരുന്നില്ല. മാര്‍ച്ചില്‍ വില കുറച്ചതിനാല്‍ എണ്ണ കമ്പനികള്‍ക്ക് വലിയ സാമ്പത്തികബാധ്യത ഉണ്ടായെന്നതായിരുന്നു കാരണമായി പറഞ്ഞത്. ഇന്ധനവില കുറയ്ക്കുന്ന കാര്യം പരിശോധിക്കുന്നുണ്ടെന്നായിരുന്നു ഇന്ത്യന്‍ ഓയില്‍ സെക്രട്ടറി പങ്കജ് ജയിന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

നികുതി കൂട്ടിയേക്കും

എണ്ണ വില കുറയ്ക്കുമ്പോള്‍ എക്‌സൈസ് നികുതി കൂട്ടാനുള്ള സാധ്യതയുണ്ടെന്നും വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ പെട്രോളിന് ലിറ്ററിന് 19.8 രൂപയും ഡീസലിന് 15.8 രൂപയുമാണ് ഈടാക്കുന്നത്. നിലവില്‍ ക്രൂഡ്ഓയില്‍ വില 71 ഡോളറിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT